new-release➤കൊച്ചി

ഷാജി കൈലാസിൻ്റെ "വരവ്" ജൂലൈ പതിനാറിന്

വാഴൂർജോസ്
Published Jun 27, 2026|

SHARE THIS PAGE!
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രമായ "വരവ്" ജൂലൈ പതിനാറിന് എത്തുന്നു.

ഓൾഗ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

മികച്ച എട്ട് ആക്‌ഷനുകളും, സംഘർഷം നിറഞ്ഞ മുഹൂർത്തങ്ങളും, ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളുടേയുമൊക്കെ അകമ്പടിയോടെ എത്തുന്ന വരവ് സമീപകാല മലയാള സിനിമ റിയലിസ്റ്റിക്ക് റിവഞ്ച് ത്രില്ലർ മൂവിയാണ്.

മലയാളത്തിലെ മികച്ച കൊമേഴ്സ്യൽ തിരക്കഥാകൃത്തായ ഏ.കെ. സാജൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കാട്ടുങ്കൽ പോളി എന്ന പോളച്ചനെ ജോജു ജോർജ് ഏറെ ഭദ്രമാക്കുന്നു. ഈ ചിത്രത്തിലൂടെ ഒരു മാസ് ഹീറോ ആകാൻ ജോജുവിനെ ഏറെ സഹായിക്കുമെന്ന തിൽ തെല്ലും സംശയമില്ല. മുരളി ഗോപി അവതരിപ്പിക്കുന്ന മേടയിൽ കോച്ച് എന്ന കഥാപാത്രം ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രമാണ്.

അർജ്ജുൻ അശോക്, ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോൾ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. സുകന്യ വിൻസി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിൻ്റെ മാറ്റുകൂട്ടുന്നു.

എക്സിക്കുട്ടീവ് പ്രൊഡ്യൂ സേർസ് - ജോമി ജോസഫ്, രാഹുൽ റെജി
ഛായാഗ്രഹണം - എസ്. ശരവണൻ.
എഡിറ്റിംഗ് - ഷമീർ മുഹമ്മദ്
കലാസംവിധാനം -  സാബു റാം ,
മേക്കപ്പ് - സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈൻ - സമീരസനിഷ്.
സ്റ്റിൽസ് - ഹരി തിരുമല.
ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷൻ മാനേജേർസ് - ശിവൻ പൂജപ്പുര, അനിൽ അൻഷാദ്,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതാപൻ കല്ലിയൂർ 
പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്.

മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, മുണ്ടക്കയം,. കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുഅത് .
വാഴൂർജോസ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All