newsKochi

ശുക്രൻ ആരംഭിച്ചു.

വാഴൂർ ജോസ്
Published Jan 07, 2025|

SHARE THIS PAGE!
കേരള രാഷ്ട്രീയത്തിലെ രണ്ട്  ജനപ്രീതിനേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേയും, ചാണ്ടി ഉമ്മൻ്റേയും
 സാന്നിദ്ധ്യത്തിലൂടെ ഒരു പുതിയ സിനിമക്കു തുടക്കമിട്ടു. ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രമാണ് 
 അത്യപൂർവ്വമായ ഈ ചടങ്ങിലൂടെ ആരംഭിച്ചത്. ജനുവരി ഏഴ് ചൊവ്വാഴ്ച്ച കോട്ടയത്തെ പനച്ചി ക്കാട്ടു വച്ചായിരുന്നു ഈ ചടങ്ങ് അരങ്ങേറിയത്.


നീൽസിനിമാസ്, &, സൂര്യ ഭാരതിക്രിയേഷൻസിൻ്റെ ബാനറിൽ  മനോജ് കുമാർ. കെ.പി, ഷാജി.കെ. ജോർജ്, ഷിജു. കെ. ടോം, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ- പ്രൊഡ്യൂസേർസ് ജീമോൻ ജോർജ്, ഗിരീഷ് പാലമൂട്ടിൽ, സഞ്ജു നെടുംകുന്നേൽ  ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ, ശ്രീ ചാണ്ടി ഉമ്മൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ബിബിൻ ജോർജും, കോട്ടയം നസീറുമാണ് ആദ്യരംഗത്തിൽ അഭിനയിച്ചത്.

തൻ്റെ അപ്പയെ അനുകരിക്കണമെന്ന് ചാണ്ടി ഉമ്മൻ 

തൻ്റെ അപ്പയെ മനോഹരമായി അനുകരിക്കുന്ന കലാകാരനാണ് കോട്ടയം നസീർ.
കുറച്ചു നാൾ മുമ്പ് നസീർ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോൾ എൻ്റെ ശ്രദ്ധയിൽ വരുന്നത്.
"ഞാനിനി ഉമ്മൻ ചാണ്ടി സാറിനെ അനുകരിക്കില്ലായെന്നായിരുന്നു നസീറിൻ്റെ പ്രതികരണം.
അതിനു ശേഷം നസീറിനെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. എൻ്റെ അപ്പയെ ഇനിയും നിങ്ങൾ അനുകരിക്കണം.
അഭ്യർത്ഥനയാണ്.


മനുഷ്യ മനസ്സിൽ ഇന്നും ജീവിക്കുന്ന മനുഷ്യനാണ് എൻ്റെ അപ്പ. അദ്ദേഹത്തെ അനുകരിക്കുന്നതു കാണുന്നത് ഏറെ സന്തോഷമാണ്. നസീറിനെ ചേർത്തു നിർത്തിയാണ് ചാണ്ടി ഉമ്മൻ ഇതു സൂചിപ്പിച്ചത്.
നീണ്ട കരഘോഷത്തോടെ യാണ് ചാങ്ങി ഉമ്മൻ്റെ ഈ അഭ്യർത്ഥനയെ തിങ്ങിക്കൂടിയവർ സ്വാഗതം ചെയ്തത്.


" ഇവിടെ തുടങ്ങുന്ന ഏതു കാര്യവും വിജയമാകും. ഞാൻ പോലും....."
തിരുവഞ്ചൂർ ഈ ആശംസ നേർന്നപ്പോഴും, നീണ്ട ചിരിയും, കരഘോഷവും ഉയർന്നു.
തങ്ങളുടെ നാട്ടിൽ ചിത്രീകരണത്തിനെത്തിയ അണിയറ പ്രവർത്തകർക്ക് ഏറെ വിജയാശംസകൾ നേർന്നാണ് നേതാക്കൾ മടങ്ങിയത്.
ഒരേ ലക്ഷ്യം നിറവേറ്റാൻ രണ്ടു സുഹ്റുത്തുക്കൾ നടത്തുന്ന ശ്രമങ്ങളുടെ രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.


ആരാണ് ലക്ഷ്യം നേടുക എന്നതാണ് ഈ ചിത്രം നൽകുന്ന ഉത്തരം. ബിബിൻ ജോർജും ചന്തുനാഥുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാൻ്റിക്ക് കോമഡി ത്രില്ലറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഷൈൻ ടോം ചാക്കോയും, ലാലു അലക്സും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
' ആദ്യപ്രഭയാണ് നായിക.  അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ,.ബിനു തൃക്കാക്കര , അജയ് വാസുദേവ്, മധു
പുന്നപ്ര, കലാഭവൻ റഹ്മാൻ,ഷാജി.കെ. ജോർജ്, ജീമോൻ ജോർജ്, ഷിജു കെ. ടോം, സഞ്ജു നെടുംകുന്നേൽ, ദിലീപ് റഹ്മാൻ,ഷാജു ഏബ്രഹാം,തുഷാര പിള്ള, സ്മിനു സിജോ, ദിവ്യാ എം. നായർ, ലേഖാ നായർ, ജയ,ബേബി ഇശൽ, മാസ്റ്റർ നവനീത്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
രചന- രാഹുൽ കല്യാൺ.
ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ രാജീവ് ആലുങ്കൽ
സംഗീതം -സ്റ്റിൽജു അർജുൻ.
കായാഗ്രഹണം - മെൽവിൻ കുരിശിങ്കൽ
കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്.
മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി.
കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബോബി സത്യശീലൻ.
പ്രൊജക്റ്റ് ഡിസൈൻ- അനുക്കുട്ടൻ ഏറ്റുമാന്നൂർ.
പ്രൊഡക്ഷൻ മാനേജർ - അനീഷ് തിരുവഞ്ചൂർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ജസ്റ്റിൻ കൊല്ലം. 
പ്രൊഡക്ഷൻ കൺട്രോളർ - ദിലീപ് ചാമക്കാല'
കോട്ടയം, ഏറ്റുമാന്നൂർ,കിടങ്ങൂർ, തിരുവഞ്ചൂർ ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ - വിഷ്ണു ആമി.

Related Stories

Latest Update

Top News

News Videos See All