newsതിരുവനന്തപുരം

ഗായികയും സംഗീത സംവിധായികയുമായ ഡോ. രേഖാറാണി (53) അന്തരിച്ചു.

റഹിം പനവൂർ
Published Mar 09, 2025|

SHARE THIS PAGE!
തിരുവനന്ദപുരം : മുക്കോല ചൂഴംപാല  റ്റി സി 13 /1266-3 ശ്രീനഗർ  റസിഡന്റ്സ്  അസോസിയേഷൻ 6 എ യിൽ ഡോ. രേഖാറാണി(53) അന്തരിച്ചു.രാഗഗംഗ ഓംകാരം, തത്വമസി  ഗ്രൂപ്പുകളുടെ ഡയറക്ടറും ആകാശവാണി , ദൂരദർശൻ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റും ആയിരുന്നു. സംഗീത സംവിധായികയും പിന്നണി ഗായികയും സംഗീത അധ്യാപികയും ആയിരുന്നു.നിരവധി ഭക്തിഗാന സ്തോത്രങ്ങൾ, ഓണപ്പാട്ടുകൾ, ലളിതഗാനങ്ങൾ എന്നിവ സംഗീതം നൽകി ആലപിച്ചിട്ടുണ്ട്.ഭാരത് സേവക് സമാജ്, സത്യജിത് റേ  ഫിലിം സൊസൈറ്റി എന്നിവയുടേത്  ഉൾപ്പെടെ നിരവധി  പുരസ്കാരങ്ങൾ  ലഭിച്ചിട്ടുണ്ട്. സംഗീതരംഗത്തെ 25-ാം വർഷത്തിൽ ഓംകാരം, തത്വമസി ഗ്രൂപ്പുകൾ സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര നടൻ  മധു ഉപഹാരം നൽകി ആദരിച്ചിരുന്നു.
ഭർത്താവ് : പ്രസാദ്കുമാർ (ബിസിനസ്സ് ). മകൾ : പാർവതി (സ്കൂൾ വിദ്യാർത്ഥിനി ). രതിറാണി (റിട്ട. ബിഎസ് എൻ എൽ ), രാജീവ് രംഗൻ (നടൻ, സംവിധായകൻ), അമ്പിളി രംഗൻ (ചലച്ചിത്ര, സീരിയൽ സംവിധായകൻ) എന്നിവർ സഹോദരങ്ങളാണ്.

ഫോൺ : 77369 83616
പ്രസാദ്കുമാർ (ഭർത്താവ് )


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All