newsതിരുവനന്തപുരം

വിദ്യാലയ ചലച്ചിത്രമായ ഉപ്പിന് തെക്കൻ സ്റ്റാർ പുരസ്‌കാരം.

എം. എ സേവ്യർ
Published Dec 30, 2024|

SHARE THIS PAGE!
ഉപ്പ് സിനിമയുടെ സംവിധായകൻ എം. എസ് ദിലീപ്, ബാലതാരം അലോക അനുരാഗ് എന്നിവരെയാണ് പുരസ്‌കാരം നൽകി ആദരിക്കുന്നത്.
നിരവധി പ്രത്യേകതകൾ കൊണ്ട് 
ശ്രെദ്ധേയമായ ചിത്രമാണിത്. ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായാണ് ഗ്രാമ പഞ്ചായത്തും സ്കൂൾ എൻ.എസ്. എസ് യൂണിറ്റും സംയുക്തമായി ചലച്ചിത്ര നിർമ്മാണം നടത്തുന്നത്. അഭിനേതാക്കൾ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരുമാണ്.
കോഴിക്കോട് അരിക്കുളം പഞ്ചായത്തിന്റെയും അരിക്കുളം കെ. പി.എം. എസ്.എച്.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റുമാണ് 
നിർമ്മാണം.
പ്രദർശന ഉദ്ഘാടനം  ടി. പി രാനകൃഷ്ണൻ എം എൽ എ നിർവഹിച്ചു. 
പേരാമ്പ്ര, കോഴിക്കോട് കൈരളി തിയേറ്റർ അടക്കം  നിറഞ്ഞ സദസിൽ ആയിരുന്നു പ്രദർശനം.
സംവിധായകൻ എം എസ് ദിലീപ് സംഗീത സംവിധായകൻ, ഗായകൻ, പ്രസ്തുത ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകൻ എന്നീ നിലകളിൽ നാട്ടുകാരുടെ പ്രിയങ്കരനാണ്. പുരസ്കാര ജേതാവ് 
ചിത്രത്തിലെ അഭിനേത്രി അലോക പ്ലസ് റ്റൂ വിദ്യാർത്ഥിനിയാണ്.
ഉപ്പ് ചിത്രത്തിന്റെ തിരക്കഥ രചയിതാവ് പ്രദീപ്‌ കുമാർ കാവുംന്ദറയാണ്. സംഥാന സർക്കാർ ഏർപ്പെടുത്തിയ നാടക അവാർഡ് തുടർച്ചയായി നേടിയ എഴുത്തുകാരാനാണ്
.ചിത്രത്തിന്റെ നിർമ്മാണനിർവ്വഹണം, കല, ചമയം, വസ്ത്രലങ്കാരമടക്കം സ്കൂൾ പഠിതാക്കൾതന്നെ.
പഠനവും സിലബസിൽ ഉള്ള ചിത്രനിർമാണവും പ്രായോഗികവത്കരിച്ച അനുഭവസമ്പത്തു കൂടി കുട്ടികൾ കൈവരിച്ചു.
തിരുവന്തപുരം തെക്കൻ സ്റ്റാർ മീഡിയ ഡ്രാമ, ഫിലിം സൊസൈറ്റി 2024   അവാർഡ്  ഡിസംബർ മുപ്പത്തിന് ജേതാക്കൾക്കു നൽകും.

എം. എ സേവ്യർ. 29.12.2024

Related Stories

Latest Update

Top News

News Videos See All