news➤തിരുവനന്തപുരം

ചന്ദനക്കാറ്റിൻ്റെ നൊമ്പരവുമായി എസ്.പി. വെങ്കിടേഷ് സ്മൃതി ആചരിച്ചു

Webdesk (tvm)
Published Feb 16, 2026|

SHARE THIS PAGE!
തിരു: മൺമറഞ്ഞ സംഗീതജ്ഞൻ എസ്.പി. വെങ്കിടേഷിൻ്റെ അനുസ്മരണം പ്രേംനസീർ സുഹൃത് സമിതി ഗായക സംഘം പ്രേം സിംഗേഴ്സ് ആചരിച്ചു. ചന്ദനകാറ്റേ എന്ന ഗാനത്തിൻ്റെ ആലാപനം പിണണി ഗായകൻ അലോഷ്യസ് പെരേര ആലപിച്ച് സ്മൃതി ഉൽഘാടനം ചെയ്തപ്പോൾ നിറഞ്ഞ സദസ് മെഴുകുതിരി കത്തിച്ച് അതേറ്റ് പാടി. ഞായറാഴ്ച സ്റ്റാച്യു തായ് നാട് ഹാളിൽ നടന്ന ചടങ്ങിൽ സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ മണക്കാട് നസീർ , പ്രേംനസീറിനോടൊപ്പം നിരവധി ചിത്രങ്ങ ളിൽ അഭിനയിച്ച തങ്കയ്യൻ തിരുവട്ടാർ , സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബു, സമിതി ഭാരവാഹികളായ അജിത് കുമാർ, എം.എച്ച്. സുലൈമാൻ, ജയദേവൻ, ഡിക്രൂസ്, റാഹില, സുഗത കൃഷ്ണൻ, ശൈലാ മാലിനി, കവിയത്രി ലതിക എന്നിവർ സംബന്ധിച്ചു. എസ്.പി. വെങ്കിടേഷ് ഗാനാലാപന മൽസര വിജയികൾക്ക് സമ്മാന വിതരണവും നടന്നു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All