newsകൊച്ചി

'പെരിയോൻ' ഓഡിയോ ലോഞ്ച് നടന്നു.

അയ്മനം സാജൻ
Published Apr 07, 2025|

SHARE THIS PAGE!
കാസർകോഡിലെ കൊര ഗച്ചൻ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച പെരിയോൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇരിങ്ങാലക്കുടയിൽ നടന്നു.നടൻ സിജു വിൽസനും, ഗാനരചയിതാവ് എങ്ങണ്ടിയൂർ ചന്ദ്രശേഖരനും ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം ഗോപി കുറ്റിക്കോൽ, രചന, സംവിധാനം നിർവ്വഹിക്കുന്നു.


സേതുമാധവൻ പാലാഴിയുടെ വരികൾക്ക് സംഗീതം നൽകിയത് പ്രശാന്ത് കൃഷ്ണനാണ്. മീര വാസുദേവ്, കൈലാഷ്, മണികണ്ഠൻ ആചാരി, സന്തോഷ്‌ കീഴാറ്റൂർ, മനോജ്‌ ഗോവിന്ദൻ, വിപഞ്ചിക, സ്വപ്ന പിള്ള, ഷിബു നായർ തുടങ്ങിയവർ അഭിനയിക്കുന്നു. 

ഛായാഗ്രഹണം -സജി നായർ,  എഡിറ്റിംഗ് -ബാബുരാജ്, കലാസംവിധാനം -  സുരേഷ് പണിക്കർ,പി.ആർ.ഒ - അയ്മനം സാജൻ. ചിത്രം ഉടൻ തീയറ്ററുകളിൽ  പ്രദർശനത്തിന് എത്തും.

അയ്മനം സാജൻ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All