newsതിരുവനന്തപുരം

സമാന്തര പക്ഷികൾ സിനിമയുടെ പ്രഥമ പാസ് പ്രകാശനം ചെയ്തു.

Webdesk (tvm)
Published Dec 27, 2025|

SHARE THIS PAGE!
തിരു: പ്രേംനസീർ സുഹൃത് സമിതി നിർമ്മിച്ച സമാന്തര പക്ഷികൾ എന്ന പ്രഥമ സിനിമയുടെ ആദ്യ പ്രദർശന പാസ് പ്രകാശനം പാളയം  ജിടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ സെൻ്റർ ഡയറക്ടർ അനൂപ് ശ്രീകുമാർ നിർവ്വഹിച്ചു. 

കേരളത്തിൽ ഒരു സാംസ്ക്കാരിക സംഘടന ആദ്യമായാണ് ഇത്തരത്തിലുള്ള ഉദ്യമത്തിലേക്ക് കടന്നതിൽ സന്തോഷമുണ്ടെന്നും ലഹരിക്കെതിരെയുള്ള ഒരു മെസേജ് അടങ്ങിയ ഈ ചിത്രം വിജയകരമാകട്ടെയെന്നും അനൂപ് ശ്രീകുമാർ അഭിപ്രായപ്പെട്ടു. ഒരു സിനിമയുടെ നിർമ്മാണ പൂർത്തീകരണം ഏറെ ബുദ്ധിമുട്ടുള്ള ഈ സമയത്ത് വലിയൊരു സംരംഭമാണ് കലാകേരളിക്ക് സുഹൃത് സമിതി സമ്മാനിച്ചതെന്ന് ചടങ്ങിൽ പങ്കെടുത്ത സംവിധായകൻ ജോളിമസ് പറഞ്ഞു. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, അണ്ടൂർക്കോണം എ.കെ.ജി. ഗ്രന്ഥശാല പ്രസിഡൻ്റ് വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All