newsകൊച്ചി

ജയ്പൂരിൽ തിളങ്ങി റ്റ്വിങ്കിൾ ജോബി.

Webdesk
Published Dec 23, 2025|

SHARE THIS PAGE!
രാജസ്ഥാനിലെ ജയ്പൂരിലെ ഒരു സന്ധ്യയിൽ മലയാളി പെൺകുട്ടിയായ റ്റ്വിങ്കിൾ ജോബി മനസ്സിലെ ആഹ്ലാദം നുകരുകയായിരുന്നു. 2025 ഏകദേശം അവസാനിച്ചുകൊണ്ടിരിക്കുന്ന ഈ നിമിഷങ്ങളിൽ ഒരു മലയാള സിനിമയിൽ അഭിനയിച്ചതിനുള്ള അംഗീകാരം അത്യധികം സന്തോഷത്തോടെ ഏറ്റുവാങ്ങുകയായിരുന്നു നടി.


ഉണ്ണി.കെ. ആർ സംവിധാനം ചെയ്യുകയും രാജേഷ് തില്ലങ്കേരി തിരക്കഥയെഴുതുകയും  ചെയ്ത 'എ പ്രഗ്നന്റ് വിഡോ' എന്ന ചിത്രത്തിലെ നായികയെ അവതരിപ്പിച്ചതിനായിരുന്നു റ്റ്വിങ്കിളിന് മികച്ച നടിക്ക്‌ ഉള്ള അവാർഡ് ലഭിച്ചത്. അത് കൂടാതെ "എ പ്രെഗ്നന്റ് വിഡോ" - ക്ക്‌ Best contemporary story and script - നും  അവാർഡ് ലഭിച്ചു.



ജയ്പൂരിൽ ഇക്കഴിഞ്ഞ ഡിസംബർ 20,21 തീയതികളിൽ നടന്ന അമോദിനി ഇന്റർനാഷണൽ ഫെസ്റ്റിവലിൽ വച്ചാണ് റ്റ്വിങ്കിളിന് അവാർഡ് പ്രഖ്യാപിച്ച വിവരം അറിയുന്നതും അത് വേദിയിലും സദസ്സിലും ഉണ്ടായിരുന്ന ധാരാളം  സിനിമാപ്രേമികളുടെ മുന്നിൽ വച്ച് സ്വീകരിക്കാൻ കഴിഞ്ഞതും. തന്റെ ഈ സിനിമ ഫെസ്റ്റിവലിൽ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിന്റെ ആഘോഷചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയപ്പോൾ അവിടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും ആഗ്രഹിച്ചപ്പോൾ ജയ്പൂരിൽ എത്തിയതായിരുന്നു റ്റ്വിങ്കിൾ.  

ഹോളിവുഡ് സിനിമയിലെ  പ്രശസ്ത നടി നേഹ ശർമ്മ, ബാഹുബലി സിനിമയുടെ കോ-പ്രൊഡ്യൂസർ ഹരി വിഷ്ണു, ബംഗാളി സൂപ്പർസ്റ്റാർ സെൻഗുപ്ത, പ്ലേ ബാക്ക് സിംഗർ രാഖിമ മുഖർജി, ഒഡീസി ഡാൻസർ ഗീതാഞ്ജലി ആചാര്യ, റഷ്യൻ കംപോസർ ലുബൊമിർ ജംബഡ തുടങ്ങിയവരും മറ്റ് പ്രമുഖരായ സിനിമാപ്രവർത്തകരും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ജയ്പൂരിലെ ഹോട്ടൽ ക്ലാർക്ക്‌സ് അമീറാണ് വേദിയായത്. ദേവ്‌ജ്യോതി റേ ആയിരുന്നു ഫെസ്റ്റിവൽ ഡയറക്ടർ. ഡോള ഫൗണ്ടേഷനും വേൾഡ് ഹെൽത്ത് വെൽനെസ്സ് ഫെസ്റ്റിവലും  ചേർന്നാണ് ഈ ഫെസ്റ്റിവൽ ഓർഗനൈസ് ചെയ്തത്.


പൊമ്പളൈ ഒരുമൈ, വരാൽ, ആന്റപ്പന്റെ അത്ഭുതപ്രവർത്തികൾ, 19-ാം നൂറ്റാണ്ട്, ഹൗഡിനി, പത്താം വളവ്, ലൈവ് തുടങ്ങിയ സിനിമകളിലും വിവിധ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള റ്റ്വിങ്കിൾ ജോബി കുമളി സ്വദേശിയാണ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All