short-filmsകൊച്ചി

രാഹുൽ ഗോപാൽ സംവിധാനം ചെയ്യുന്ന 'പുഷ്പന്റെ കല്യാണം' മൂവി വെബ്സീരീസിന്റെ ടൈറ്റിൽ റിലീസ് ചെയ്തു.

Webdesk
Published Aug 19, 2024|

SHARE THIS PAGE!
ഡ്രീം ജെ ക്യാപ്ചർ ക്രിയേഷന്റെ ബാനറിൽ രാഹുൽ ഗോപാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പുഷ്പന്റെ കല്യാണം" മൂവി വെബ്സീരീസിന്റെ ടൈറ്റിൽ റിലീസ് ചെയ്തു. 

കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന സീരിസിൽ നാസ്സർ ലത്തിഫ്, എ.കെ വിജുബാൽ, വൈക്കം ഭാസി, ജോഷി മഹാത്മാ, ഭരത് വിജയൻ, അൽത്താഫ് അബു, സജിൻ ശ്രീ, സൂര്യകല, അങ്കിത അർജുൻ, ശ്രുതി സുവർണ, ശാന്ത വാസുദേവ്  എന്നിവർ വേഷമിടുന്നു.

സെപ്റ്റംബറിൽ എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്ന സീരിസിൽ മനുനാഥ് പള്ളിയടിയിൽ  ഛായാഗ്രഹണം നിർവഹിക്കുന്നു.

പ്രണയിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിച്ച് നടക്കുന്ന പുഷ്‌പ്പൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് പെട്ടന്ന് സുഹൃത്തിന്റെ കാമുകി കടന്ന് വരുന്നതും അതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം നർമ്മത്തിലൂടെ പറയുന്നത്.

മ്യൂസിക് -നിസാം ബഷീർ, ലിറിക്‌സ് - അശ്വിൻകണ്ണൻ, എഡിറ്റിംഗ് & ഡിഐ ഉണ്ണിദാസ്, ബിജിഎം- ഫസൽ യൂസഫ്, സ്റ്റിൽസ് -അജിൻ ശ്രീ, ആർട്ട്‌ ഡയറക്ടർ - സാബു രാമൻ, ടെക്നിക്കൽ അസിസ്റ്റന്റ്- ശ്രീരാജ് .

Related Stories

Latest Update

Top News

News Videos See All