poster➤തിരുവനന്തപുരം

ത്രില്ലർ മൂഡ് ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ്.

അജയ് തുണ്ടത്തിൽ
Published Aug 05, 2025|

SHARE THIS PAGE!
ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സങ്കീർണതകളും നിറഞ്ഞ ചിത്രം ക്രിസ്റ്റീനയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി. സിനിമയുടെ ഭാഗമായവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പ്രകാശനം നടന്നത്. തീർത്തുമൊരു ത്രില്ലർ മൂഡിലാണ് ചിത്രത്തിൻ്റെ കഥാസന്ദർഭങ്ങൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്നാട് എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻസ്.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, നസീർ സംക്രാന്തി, ആര്യ, മുരളീധരൻ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ കൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന,  എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

ബാനർ- സി എസ് ഫിലിംസ്, നിർമ്മാണം - ചിത്രാസുദർശനൻ, രചന, സംവിധാനം - സുദർശനൻ, ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റിംഗ് - അക്ഷയ് സൗദ, ഗാനരചന - ശരൺ ഇൻഡോകേര, സംഗീതം - ശ്രീനാഥ് എസ് വിജയ്, ആലാപനം - ജാസി ഗിഫ്റ്റ്, നജിം അർഷാദ്, രശ്മി മധു, ലക്ഷ്മി രാജേഷ്, കോസ്റ്റ്യും - ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, ചമയം - അഭിലാഷ് തിരുപുറം, അനിൽ നേമം, കല- ഉണ്ണി റസ്സൽപുരം, പ്രൊഡക്ഷൻ കൺട്രോളർ - അജയഘോഷ് പരവൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സബിൻ കാട്ടുങ്കൽ, ബി ജി എം - സൻഫീർ, മ്യൂസിക് റൈറ്റ്സ് -ഗുഡ് വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കോറിയോഗ്രാഫി - സൂര്യ, അസിസ്റ്റൻ്റ് ഡയറക്ടർ - ദർശൻ, സ്പോട്ട് എഡിറ്റർ- അക്ഷയ്, പ്രൊഡക്ഷൻ മാനേജർ - ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി വാമനപുരം, ഡിസൈൻസ് -ടെർസോക്കോ, സ്റ്റുഡിയോ-ചിത്രാഞ്ജലി, സ്റ്റിൽസ് - അഖിൽ, പിആർഓ - അജയ് തുണ്ടത്തിൽ

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All