newsകൊച്ചി

ടൊവിനോ നായകനായ 'വഴക്ക്' ഓൺലൈനിൽ റിലീസ് ചെയ്തു.

webdesk
Published May 14, 2024|

SHARE THIS PAGE!
സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും നടന്‍ ടൊവിനോയും തമ്മില്‍ വാക്ക് തര്‍ക്കത്തിന് ഇടയാക്കിയ "വഴക്ക്"  സിനിമ  ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് സനല്‍ കുമാര്‍ ശശിധരന്‍.

സിനിമ റിലീസ് ചെയ്യാന്‍ നിർമ്മാതാവ് ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ്  തുടക്കം. പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂര്‍ണരൂപം പങ്കുവെച്ചിരിക്കുന്നത്.

  93 മിനിറ്റുള്ള സിനിമ വിമിയോ വെബ്സൈറ്റിലൂടെയാണ് പുറത്ത് വിട്ടത്.

 നേരത്തെ മഞ്ചു വാര്യരെ പ്രധാന കഥാപാത്രമാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത "കയറ്റം" മഞ്ചു വാര്യർ നിർമ്മിച്ചതായിരുന്നു.
മഞ്ചു വാര്യരും സംവിധായകൻ സനൽകുമാർ ശശിധരനും തമ്മിലുള്ള വഴക്കിലും പോലീസ് കേസിലുമാണ് ആ ചിത്രവും തിയേറ്ററിൽ എത്താതെ പോയത്.

 രണ്ടു സൂപ്പർ താരങ്ങളുടെ ഡേറ്റും നിർമ്മാണ ചെലവും ലഭിച്ചിട്ടും ശക്തമായ പ്രേക്ഷക പിന്തുണ ഈ ചിത്രങ്ങൾക്ക് ഫിലിംഫെസ്റ്റിവലുകളിൽ പോലും ലഭിക്കാതിരുന്നത് സംവിധായകൻ്റെ പരാജയമായി വിലയിരുത്തപ്പെട്ടു.

അതിനു മുമ്പേ പരാജയമായ "ചോല"യും നടൻ ജോജു ജോർജ്ജ് നിർമ്മിച്ച് നായകനായി അഭിനയിച്ച ചിത്രം ആയിരുന്നു.

പുതിയ റിലീസ് വിവാദങ്ങളിലേക്കാണ് വഴക്കിൻ്റെ ഓൺലൈൻ റിലീസ് തുടക്കം കുറിക്കുന്നത്.

Related Stories

Latest Update

Top News

News Videos See All