newsതിരുവനന്തപുരം

ബാലതാരവും, നിശ്ചല ഛായാഗ്രഹനുമായ ജിയോന് ആദരവ്.

PulariTV
Published Oct 09, 2024|

SHARE THIS PAGE!
2022 ഡിസംബറിൽ റിലീസായ  റെഡ് ഷാഡോ എന്ന ചലച്ചിത്രത്തിലൂടെ ബാലതാരമായി വരുകയും ആ ചിത്രത്തിൽ തന്നെ സ്റ്റിൽ ഫോട്ടോഗ്രാഫറുമായി പ്രവർത്തിച്ചുകൊണ്ടാണ് ജിയോൻ ജി ജിട്രസ്  ചലച്ചിത്ര മേഖലയിലേയ്ക്ക് വരുന്നത്. ചലച്ചിത്ര ക്യാമറാമാനായ ജിട്രസിന്റെ  മകനാണ് ജിയോൻ. ഇപ്പോൾ വെട്ടുകാട് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ഒന്നിൽ പഠിക്കുന്ന ജിയോൻ പഠനത്തോടൊപ്പം നിശ്ചല ഛായാഗ്രഹനുമായും പ്രവർത്തിച്ചുവരുന്നു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങ് വേദിയിൽ 12.10.2024 ശനിയാഴ്ച വൈകുന്നേരം 6 ന് നടക്കുന്ന വയലാർ, ബാബുരാജ്, ദേവരാജൻ സ്മൃതി ഗാനസന്ധ്യ പ്രോഗ്രാംവേദിയിൽ വച്ചാണ് ജിയോനെ ആദരിക്കുന്നത്.

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


Related Stories

Latest Update

Top News

News Videos See All