local-newsതിരുവനന്തപുരം

മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക. - അഡ്വക്കേറ്റ്. വി .എസ്. ശിവകുമാർ.

Webdesk (tvpm)
Published Sep 19, 2025|

SHARE THIS PAGE!
തിരുവനന്തപുരം. പ്രവാചകൻ മുഹമ്മദ് നബി പ്രാവർത്തികമാക്കിയ മാനവിക മൂല്യങ്ങൾ വർത്തമാന കാലഘട്ടത്തിൽ വളരെയധികം പ്രാധാന്യമർഹിക്കുന്നുവെന്നും. ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും. മുൻ ആരോഗ്യവകുപ്പ് മന്ത്രി അഡ്വ.വി .എസ്.ശിവകുമാർ പറഞ്ഞു. 

അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ 1500 ജന്മദിനത്തോടനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി  സായാഹ്നം പുനരധിവാസ കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രവാചക സ്മരണയിൽ അന്നം നൽകാം പുണ്യം നേടാം എന്ന പരിപാടി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് ഫെഡറേഷൻ ജില്ലാ രക്ഷാധികാരി പാച്ചല്ലൂർ ഇസ്മായിൽ മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി മുഖ്യപ്രഭാഷണം നടത്തി. 


തുടർന്ന് ഭാരവാഹികളായ അഡ്വ. എ എം കെ നൗഫൽ, അഡ്വ. കുറ്റിയിൽ ഷാനവാസ്, പി അഹമ്മദ് കുട്ടി, നേമം ഷാഹുൽഹമീദ്, മുണ്ടക്കയം ഹുസൈൻ മൗലവി, പനച്ചമൂട് ഷാജഹാൻ, തോന്നയ്ക്കൽ കെ വൈ ഷിജു, കണിയാപുരം മുഹമ്മദ് ഹനീഫ, കാരേറ്റ് ഷാജി, പാച്ചല്ലൂർ ഷബീർ മൗലവി, ഖാദർ റൂബി, അട്ടക്കുളങ്ങര സുധീർ, പീരുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അന്തേവാസികളോടൊപ്പം ഉച്ച ഭക്ഷണം കഴിച്ചു. സായാഹ്നം വളപ്പിൽ ഉസ്താദ് തൊടിയൂർ മുഹമ്മദ്  കുഞ്ഞ് മൗലവിയും അഡ്വ. വി.എസ് ശിവകുമാറും ചേർന്ന് ഫല വൃക്ഷ തൈ നടുകയും ചെയ്തു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All