local-news➤തിരുവനന്തപുരം

പുതിയ ടെക്നോളജിയുമായി "മുന്നോട്ട് 2026"

Webdesk (tvm)
Published Feb 27, 2026|

SHARE THIS PAGE!
തിരു.നാക്ടെക്ട് അംഗീകാരത്തോടെ വെള്ളയമ്പലം റ്റി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി 28 ശനിയാഴ്ച്ച 10 മണി മുതൽ മ്യൂസിയം ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന മുന്നോട്ട് 2026 കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടക്കും. എല്ലാ തൊഴിൽ അന്വേഷകരായ യുവജനങ്ങൾക്കും പങ്കെടുക്കാൻ അവസരം. 12 മണിക്ക് കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി മേയർ ജി. എസ്. ആശാനാഥ് ഉത്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ നടൻ പ്രേംകുമാർ സർട്ടിഫിക്കറ്റ് വിതരണം നടത്തും.സംസ്ഥാന എൻ. ആർ. ഐ. കമ്മീഷൻ ഡോ. മാത്യൂസ് ലുക്കോസ് മണ്ണിയോട്ട് മുഖ്യ പ്രഭാഷണം ചെയ്യും. കൌൺസിലർമാരായ ശബരിനാഥ് മുൻ എം. എൽ. എ, വൈഷ്ണ സുരേഷ്, ചിഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, ഫാക്കൾട്ടി ഹെഡ് സജേഷ് എന്നിവർ പ്രസംഗിക്കും.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All