specialകൊച്ചി

പ്രശസ്ത സംഗീതസംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് മനസ്സ് തുറന്നപ്പോൾ...

മനു ശിവൻ
Published Sep 05, 2026|

SHARE THIS PAGE!
1. തമിഴ് സിനിമയിലേക്കുള്ള എൻട്രി എങ്ങനെയായിരുന്നു? അത് ചാലഞ്ചിംഗ് ആയിരുന്നോ?

തമിഴ് സിനിമയിലേക്കുള്ള എൻട്രി എന്നത് എന്നെ സംബന്ധിച്ച് തീർച്ചയായും ഒരു ചാലഞ്ചിംഗ് ആയിരുന്നു. സത്യത്തിൽ ഏതൊരു സിനിമയും നമുക്ക് എപ്പോഴും ചാലഞ്ചിംഗ് ആണ്. ഏതൊരു സിനിമ ചെയ്യുമ്പോഴും ആദ്യത്തെ സിനിമ ചെയ്യുന്നതുപോലെയുള്ള അതേ ഒരു അപ്രോച്ചാണ് നമ്മൾ കൊടുക്കുന്നത്. ‘വൺസ് മോർ’ എന്നെ സംബന്ധിച്ച് എന്റെ മ്യൂസിക്കൽ കരിയറിലെ വലിയൊരു നാഴികക്കല്ലാണ്. കാരണം അത് എന്റെ തമിഴിലേക്കുള്ള അരങ്ങേറ്റമായിരുന്നു.

2. ‘വൺസ് മോർ’ നിങ്ങൾക്ക് ഇത്രയും പ്രധാനപ്പെട്ട സിനിമയാകാനുള്ള കാരണം എന്താണ്?

‘വൺസ് മോർ’ എന്റെ തമിഴ് അരങ്ങേറ്റം എന്ന പ്രത്യേകതയുള്ള സിനിമയാണ്. ചില കാരണങ്ങളാൽ സിനിമയുടെ റിലീസ് ഡിലേയും പോസ്റ്റ്പോൺ ആവുകയും ചെയ്തു. അതിനിടയിൽ ‘മാമൻ’ ചെയ്തു. അതിന് ശേഷമാണ് ‘വൺസ് മോർ’ റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമ എന്റെ മ്യൂസിക്കൽ കരിയറിൽ ഒരു പ്രധാനപ്പെട്ട വഴിത്തിരിവാണ്.

3. അർജുൻ ദാസ്, വിഘ്നേഷ് ശ്രീകാന്ത് തുടങ്ങിയവരോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് എങ്ങനെയായിരുന്നു?

അർജുൻ ദാസ്, മില്ല്യൺ ഡോളർ പിക്ചേഴ്സ്, ഡയറക്ടർ വിഘ്നേഷ് ശ്രീകാന്ത് എന്നിവരോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. വിഘ്നേഷ് ശ്രീകാന്ത് ബിജോയ് നമ്പ്യാരുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അതുപോലെ ശങ്കർ സാറിന്റെ മകൾ അതിഥി ശങ്കർ, സോനാ ഓലിക്കൽ ഉൾപ്പെടെ വളരെ നല്ലൊരു ക്രൂവിന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചു.


4. ഒരു മലയാളി സംഗീത സംവിധായകൻ എന്ന നിലയിൽ തമിഴ് പാട്ടുകൾ ചെയ്യുമ്പോൾ നേരിട്ട ഏറ്റവും വലിയ ചാലഞ്ച് എന്തായിരുന്നു?

ഒരു മലയാളി സംഗീത സംവിധായകൻ എന്ന രീതിയിൽ തമിഴ് പാട്ടുകൾ ചെയ്യുകയും അത് തമിഴ് പ്രേക്ഷകരിലേക്ക് സ്വീകാര്യമായി എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു വലിയ ചാലഞ്ച്. അങ്ങനെയാണ് ‘വാ കണ്ണമ്മ’ എന്ന സോങ് ആദ്യം ഇറങ്ങിയത്. അത് ആളുകളിലേക്ക് എത്തുകയും ചെയ്തപ്പോൾ ഒരുപാട് സന്തോഷം തോന്നി.

5. ‘വാ കണ്ണമ്മ’യ്ക്ക് ലഭിച്ച സ്വീകാര്യത എങ്ങനെയാണ് കാണുന്നത്?

സിനിമകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ആളുകൾ അയക്കുന്ന മെസ്സേജുകളിലൂടെയുമാണ് പ്രധാനമായും സ്വീകാര്യത അറിയാൻ സാധിക്കുന്നത്. ആളുകൾ പാട്ടുകളുടെ കവർ പാടുകയും ഡാൻസ് കവർ ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുമ്പോൾ അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.

6. ഇൻഡസ്ട്രിയിൽ നിന്ന് ലഭിക്കുന്ന പ്രതികരണം എങ്ങനെയാണ്?

സിനിമ ഇൻഡസ്ട്രിയിൽ നിന്ന് ഒട്ടനവധി സിനിമകളുടെ എൻക്വയറികൾ വരുകയും കുറെ സിനിമകളിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. ഒരു പാട്ടിന്റെ വിജയത്തിന് ശേഷം പുതിയ സിനിമകളും അവസരങ്ങളും തേടിയെത്തുന്നത് ആ അധ്വാനത്തിനുള്ള മികച്ച ഫലമായിട്ടാണ് ഞാൻ കാണുന്നത്.


7. ‘വൺസ് മോർ 'ലെ കണ്ണമ്മ’ 40 മില്യൺ വ്യൂസ് പിന്നിട്ടത് എത്രത്തോളം സന്തോഷം നൽകുന്ന കാര്യമാണ്?

ഒത്തിരി സന്തോഷം തരുന്ന കാര്യമാണത്. സംഗീതം ആളുകൾ ഏറ്റെടുക്കുമ്പോഴും, പ്രത്യേകിച്ച് ‘വൺസ് മോർ ' ലെ 'കണ്ണമ്മ’ പോലുള്ള പാട്ടുകൾ ദശലക്ഷക്കണക്കിന് കാഴ്ചക്കാരിലേക്ക് എത്തുമ്പോഴും ലഭിക്കുന്ന സ്നേഹവും പിന്തുണയും വലിയൊരു അംഗീകാരമാണ്. ആ പാട്ടിന്റെ വിജയത്തിന് പിന്നാലെ പുതിയ സിനിമകളും നല്ല അവസരങ്ങളും തേടിയെത്തുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.

8. ‘ഹൃദയം’ പോലുള്ള സിനിമകളിലെ ഗാനങ്ങളുടെ വിജയം മറ്റ് ഭാഷകളിലേക്ക് എത്താൻ സഹായിച്ചോ?

തീർച്ചയായും. ‘ഹൃദയം’ എന്ന ചിത്രത്തിലെ പാട്ടുകൾ സൃഷ്ടിച്ച തരംഗവും ‘ദർശന’ എന്ന ഗാനത്തിന്റെ വലിയ വിജയവുമാണ് മറ്റ് ഭാഷാ സിനിമകളിലേക്കുള്ള വഴിതുറക്കാൻ സഹായിച്ചത്. ആ ഗാനങ്ങൾ മറ്റ് ഇൻഡസ്ട്രികളിലെ സിനിമാ പ്രവർത്തകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ നേടാൻ സഹായിച്ചു.

9. ഒരു പാട്ട് ജനപ്രിയമാകുന്നതിന് പ്രത്യേകിച്ച് ഒരു ഫോർമുലയുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?

ജനപ്രിയ ഗാനങ്ങൾക്ക് സ്ഥിരമായ ഒരു ഫോർമുലയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വരികൾ, ഗായകർ, അഭിനേതാക്കൾ, ഡാൻസ് കൊറിയോഗ്രഫി എന്നിവയിൽ ഏതെങ്കിലും ഒന്നാകാം ഒരു പാട്ടിനെ ജനപ്രിയമാക്കുന്നത്.

10. വ്യത്യസ്ത ഭാഷകളിൽ സംഗീതം ചെയ്യുമ്പോൾ ആ ഭാഷ മനസ്സിലാക്കുന്നത് എത്ര പ്രധാനമാണ്?

ഭാഷയറിയാതെ സംഗീതം നൽകുന്നതിനേക്കാൾ, ആ ഭാഷയിലെ സാഹിത്യവും ശൈലിയും മനസ്സിലാക്കി കമ്പോസ് ചെയ്യുമ്പോൾ പാട്ടിന് കൂടുതൽ ആഴം ലഭിക്കും. അതുകൊണ്ടുതന്നെ ഭാഷയും അതിലെ വാക്കുകളും മനസ്സിലാക്കിയുള്ള കമ്പോസിംഗ് വളരെ പ്രധാനമാണ്.

11. ഹുക്ക് ലൈനുകൾ ഒരു പാട്ടിന്റെ വിജയത്തിൽ എത്രത്തോളം പ്രധാനമാണ്?

ആളുകൾക്ക് എളുപ്പത്തിൽ ഓർത്തുവെക്കാൻ കഴിയുന്ന വാക്കുകളും കോറസ് ഭാഗങ്ങളും പാട്ടുകളെ കൂടുതൽ ശ്രദ്ധേയമാക്കും. ‘ഖുഷി’യിലെ ‘നാ റോജ നുവ്വേ’ പോലെയോ തമിഴിലെ ‘വാ കണ്ണമ്മ’ പോലെയോ ആളുകളുടെ മനസ്സിൽ പെട്ടെന്ന് പതിയുന്ന വാക്കുകൾ പാട്ടിന്റെ സ്വീകാര്യതയ്ക്ക് സഹായിക്കും.

12. ‘വൺസ് മോർ’ന്റെ സംഗീതത്തിന് ലഭിക്കുന്ന പ്രശംസയെ എങ്ങനെയാണ് കാണുന്നത്?

‘വൺസ് മോർ’ന് ഇപ്പോൾ ലഭിക്കുന്ന ഫീഡ്ബാക്കും ലവ്വും തീർച്ചയായും അതിന്റെ വിജയമായിട്ടാണ് ഞാൻ കാണുന്നത്. അതിൽ പ്രവർത്തിച്ച എല്ലാവരുടെയും വിജയമായിട്ടാണ് സംഗീതത്തിന് ലഭിക്കുന്ന പ്രശംസയെ കാണുന്നത്. വിഘ്നേഷ് ശ്രീകാന്തിനൊപ്പം ചേർന്ന് പ്രവർത്തിച്ചപ്പോൾ സിനിമയിൽ നിന്ന് ഒരു നല്ല അനുഭവം പ്രേക്ഷകർക്ക് ലഭിച്ചു എന്ന തരത്തിലുള്ള കോംപ്ലിമെന്റുകൾ വരുമ്പോൾ തീർച്ചയായും ഒരുപാട് സന്തോഷമുണ്ട്.


13. 13 പാട്ടുകൾ ഉൾപ്പെടുന്ന ‘വൺസ് മോർ’ ആൽബത്തെ എങ്ങനെയാണ് കാണുന്നത്?

‘വൺസ് മോർ’ എന്ന ആൽബത്തിലേക്ക് 13 പാട്ടുകൾ ചെയ്യാൻ സാധിച്ചത് തന്നെ ഒരു വലിയ വിജയമായിട്ടാണ് ഞാൻ കാണുന്നത്. വിഘ്നേഷ് ശ്രീകാന്ത് എന്ന ഡയറക്ടറോടൊപ്പമുള്ള എന്റെ ആദ്യത്തെ കൊളാബറേഷൻ കൂടിയാണിത്. ആ കൊളാബറേഷനിൽ നിന്ന് ഇത്രയും പ്രശംസനീയമായ ഒരു ആൽബം ഉണ്ടാകുകയും ഇത്രയും വലിയ മ്യൂസിക്കൽ അപ്രിഷിയേഷൻ ലഭിക്കുകയും ചെയ്യുന്നത് ഞങ്ങളുടെ കോമ്പിനേഷൻ ഇനിയും ബഹുദൂരം സഞ്ചരിക്കുമെന്നതിന്റെ വലിയൊരു അടയാളമായിട്ടാണ് ഞാൻ കാണുന്നത്.

14. ഇനി തമിഴിൽ ആരോടൊപ്പമാണ് വർക്ക് ചെയ്യണമെന്ന ആഗ്രഹം?

തമിഴിൽ ഞാൻ ഇഷ്ടപ്പെടുന്ന കുറച്ച് സംവിധായകരോടൊപ്പം വർക്ക് ചെയ്യണം എന്നാണ് ഇനി സ്വപ്നം കാണുന്നത്. ശങ്കർ സാർ, മണിരത്നം സാർ തുടങ്ങിയ സംവിധായകരോടൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്. അതുപോലെ പുതിയ തലമുറയിലെ സിങ്ക് ആവുന്ന ഡയറക്ടേഴ്സിനൊപ്പവും വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്.

15. ഒരു സംവിധായകനിൽ നിന്ന് നിങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് എന്താണ്?

നമ്മുടെ സംഗീതത്തിന്റെ ഏറ്റവും നല്ല ക്വാളിറ്റിയും മോശം ക്വാളിറ്റിയും മനസ്സിലാക്കി, നമ്മുടെ ബെസ്റ്റ് പുറത്തുകൊണ്ടുവരാൻ കഴിയുന്ന ഡയറക്ടേഴ്സിനൊപ്പം വർക്ക് ചെയ്യണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം.

16.പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?

അടുത്ത റിലീസ് തമിഴിൽ ‘സൂപ്പർഹീറോ’ ആണ്.

കന്നഡയിൽ ‘ബൃന്ദാവിഹാരി’ ആണ്.

തെലുങ്കിൽ ‘എപിക്’യും ‘എമോ എമോ ഇടി’യുമാണ്.

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.



സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All