specialതിരുവനന്തപുരം

അഞ്ചുവയസ്സുകാരന്റെ സൂപ്പര്‍ഹിറ്റ് കോവിഡ് ബോധവല്‍ക്കരണ വീഡിയോ

വെബ് ഡെസ്‌ക്‌
Published Jan 09, 2024|

SHARE THIS PAGE!
കുട്ടി അവതാരകന്‍ ധ്യാനിന്റെ കിളിമൊഴി അവതരണ വീഡിയോ കൗതുകത്തോടെയാണ് വീക്ഷിച്ചത്. കോവിഡ് മൂന്നാം തരംഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കുചേര്‍ന്ന കുഞ്ഞുമനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവസരം നല്‍കിയ പുലരി ടിവിയ്ക്കും ആശംസകള്‍. ആദ്യവസാനം ചിരിയും ചിന്തയും ഉണര്‍ത്തുന്ന അഞ്ചുവയസുകാരന്റെ ഈ വീഡിയോ യുട്യൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ് ഫോമുകളില്‍ ലഭ്യമാണ് .

കോവിഡ് , ബ്ലാക്ക് ഫംഗസ് , വൈറ്റ് ഫംഗസ് , യെല്ലോ ഫംഗസ് എന്നിവയ്‌ക്കെതിര ജാഗ്രത പാലിയ്ക്കണമെന്ന് മാസ്റ്റര്‍ ധ്യാന്‍ ഓര്‍മ്മിപ്പിയ്ക്കുന്നു.മഹാമാരിയെ നേരിടാന്‍ നമ്മുടെ നിയമപാലകര്‍ക്കൊപ്പം,ആരോഗ്യ പ്രവര്‍ത്തര്‍ക്കൊപ്പം , ഗവണ്‍മെന്റിനൊപ്പം നില്‍ക്കണമെന്ന് ധ്യാന്‍ പറയുന്നു. കുട്ടികള്‍ പുറത്തിറങ്ങരുതെന്ന അധികൃതരുടെ മുന്നറിയിപ്പും ഈ ബാലന്‍ ഏറ്റെടുത്തിട്ടുണ്ട് .

സോപ്പ് ,സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗവും സാമൂഹിക അകലം പാലിയ്‌ക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയാണ് ധ്യാനിന്റെ വീഡിയോ അവസാനിക്കുന്നത് .സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇപ്പോള്‍ ലഭ്യമാണ് .തിരുവനന്തപുരം ചൈല്‍ഡ് ഹുഡ് പ്രീ സക്ൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയാണ് ധ്യാന്‍.

Latest Update

Top News

News Videos See All