ഓസ്‌കാറിൽ മാത്രമല്ല ഒഡിസ്സി. അത് അനുഭവിച്ചറിഞ്ഞ ആഗോള ചലച്ചിത്ര ദൃശ്യ ശ്രവ്യ സംഗീത അഭിനയ സാങ്കേതിക സംവിധാന രംഗത്തെ അതിവേഗ അത്ഭുത വിസ്മയം.
നവ ചലച്ചിത്ര ലോകം സാക്ഷാൽ ഹോളിവുഡ് മുതൽ യൂറോപ്, റഷ്യ, ആർമിനിയ, ജപ്പാൻ ചൈന യുറേഷിയൻ പ്രേക്ഷകരിൽ ചലച്ചിത്രത്തിനും മേൽ ദാർശനികം, സാങ്കേതിക മഹാകാവ്യ അത്യസാധാരണ ഒഡിസ്സി എന്ത്, എങ്ങനെ?
ഹോമർ ഇതിഹാസ മാക്കിയ ഒഡിസ്സി നൂലൻ ലോകത്തോട് നേർക്കാഴ്ച നൽകുന്ന ചലച്ചിത്ര അത്ഭുത കാവ്യം. വിമർശങ്ങൾ മുതൽ അതിശക്ത പ്രോത്സാഹന ചലച്ചിത്ര വിപ്ലവം, അതിശയം എന്നതിൽ അല്ല മനുഷ്യ മന സാക്ഷിയെ യുദ്ധ വിരുദ്ധ ലോകത്തേക്ക് ക്രിസ്താഫർ നയിക്കുന്നു എന്നു ജർമൻ ചലച്ചിത്ര,ഗവേഷണ മാധ്യമ ലോകം. Imax മാത്രമല്ല. നൂലന്റെ ഓരോ സ്ക്രീൻ നിമിഷവും നൽകുന്ന അനുഭവം യഥാർത്ഥത്തിൽ അനുഭവിക്കാൻ അനവധി കാരണങ്ങൾ മുന്നോട്ട് വെക്കുന്നു. റഷ്യൻ ചലച്ചിത്ര ലോകം ഒഡിസ്സി ഒരു ദർശനിക വിസ്മയ നാടകമെന്നതിലും ഉപരി മനുഷ്യന്റെ ഹൃദയ വീരവും അസാധാര Imax, സംഗീത വിരുന്നും അതിലും മുകളിൽ അപാര ചിന്തകൾ സമ്മാനിക്കുന്ന ചിത്രമെന്നു വിലയിരുത്തി.
ആർമിനയൻ പ്രേക്ഷകരും ചലച്ചിത്ര ലോകവും യൂറോപ്പിയൻ ഏഷ്യൻ ഹോളിവുഡ് ചിത്രങ്ങൾ സ്വീകരിച്ചവരാണ്. ആർമിയൻ മാധ്യമ ലോകം വിലയിരുത്തുന്നത്, ഒഡിസ്സി വീട്ടിലേക്കുള്ള തിരിച്ചു വരവും മൂവായിരത്തിയഞ്ഞൂറു ആണ്ടുകളുടെ സാംസ്‌കാരിക അവസ്ഥ ചിത്രമായി സ്‌ക്രീൻ അനുഭവം ആകുന്ന പുത്തൻ അറിവും വിവ രിക്കുന്നു.
വിവിധ ഭാഷകൾ, സംസ്കാരങ്ങൾ, പഠന ങ്ങൾ ഗവേഷണങ്ങൾ നൂലാന്റെ ചിത്രത്തെ അനവധി അർത്ഥ വ്യാപ്തിയിൽ സ്വീകരിക്കുന്നത് ആവേശകരമാണ്. അത്രയും പുത്തൻ അറിവും അനുഭവവും ചലച്ചിത്രനുഭൂതിയും അതിൽ ഉണ്ട്.
I: 43 : 1 ചതുര സ്ക്രിനിൽ തന്നെയാണ് ഈ ചിത്രം അനുഭവിച്ച അറിയേണ്ടതെന്നു നിസംശയം. ലോകത്ത് ആകെ നാല്പത്തിൽ പരം സ്ക്രീൻ മാത്രം ഉള്ള ഐ മാക്സ് സാങ്കേതിക വരാൻ, കാണാൻ ഇന്ത്യക്കാർ ഇനിയും കാത്തിരിക്കണം.
ഉള്ളത് 1 : 90: 1 ഐ മാക്സ്. അതാകട്ടേ ഏതാനും metro നഗരങ്ങളിൽ മാത്രം.ആദ്യ സിനിമ രൂപപ്പെട്ട ഫ്രാൻസിൽ നിന്നും ഒടിസ്സിയെയും അതിലെ സാങ്കേതിക അഭിനയ ചലച്ചിത്ര അനുഭവത്തെയും ഇന്നോളം വന്നതിൽ വലിയ അത്ഭുതം എന്നു വാഴ്ത്തി. പാതിയിൽ ഇഴഞ്ഞു എന്ന കൊച്ചു വിമർശനം ഒഴിച്ചാൽ ആകെ പകരം വെക്കാൻ ആരും തരാത്ത ദൃശ്യ അനുഭവം .
സാക്ഷാൽ ഹോളിവുഡ് ഇപ്പോൾ നൂലനു അകമഴിഞ്ഞ പിന്തുണ നൽകിയതിന് പുറമെ ഒഡിസ്സി പുസ്തക വില്പന എഴുന്നൂറ് ശതമാനം വിപുലമായി രേഖപ്പെടുത്തി. ഹോളി വുഡ് വിമർശനങ്ങൾ ചിലപ്പോൾ മാത്രം കഥാപാത്രങ്ങൾ നാടകീയമെയ്ന്നു ഉണ്ട്.ക്രിസ്റ്റഫർ നൂലൻ പകരം വെക്കാനില്ലാത്ത ചലച്ചിത്രകാരനും അതി സാഹസികനും
സാഹസികൻ ആകുന്നത് രണ്ടര മുതൽ മൂന്ന് മിനുറ്റ് വരെ മാത്രം ഓരോ തവണയും ചിത്രീകരിക്കാൻ നിർബന്ധിതമാക്കു ന്നത് കൊണ്ട് മാത്രമല്ല. Imax ൽ കൊച്ചു പിഴവ് വന്നാൽ ചിത്രീകരിച്ചവ മറ്റൊരു വൻ പിഴവ് ആകും. ആദ്യമായി സമ്പൂർണ്ണ Imax ക്യാമറയും അതിന്റെ അസാധാരണ ഭാരവും വലിയ വെല്ലുവിളിയാണ്. ചിത്രീകരിക്കാൻ വി. എഫ്.എക്സ് ഉപേക്ഷിച്ചു കൊണ്ട് യഥാർത്ഥ മനുഷ്യരും യുദ്ധവും സമുദ്രവും ജലശയങ്ങളും വാനവും ഭൂമിയും ഉള്ള സ്വാഭാവിക ജീവാവസ്ഥ വേണം. മഹാകാവ്യാ യാഥാർഥ്യം ചിത്രീകരിക്കുമ്പോൾ ഉണ്ടാകുന്ന സകല യുദ്ധ സമാന വെല്ലുവിളികളും നൂലൻ നേരിട്ടുകൊണ്ടാണ് മാസ്റ്റർപിസ് പൂർത്തിയാക്കിയത്. ഗ്രീൻ സ്ക്രീൻ, സി ജി ഐ അടക്കമുള്ള ആധുനികത ഉപേക്ഷിച്ച ഛായഗ്രാഹക അതിസമ്പന്ന ദൃശ്യ അനുഭൂതി. അതിനു വേണ്ടി അതീവ ഭാര ക്യാമറ വഹിച്ചുള്ള കഠിന കയറ്റങ്ങൾ.
ഫിലിമോട്ടോഗ്രാഫർ ഹോയിട്ട് വാൻ ഹോയിട്മ നൂലനൊപ്പം നടത്തിയ കഠിന പ്രയക്നങ്ങൾ ഫലം കാണുന്നത് 1: 43: 1 അസ്‌പെക്ട് റേഷ്യോ തീയേറ്ററുകളിൽതന്നെയാണ്.
1: 90: 1 മാത്രം Imax ഉള്ള ഇന്ത്യൻ മഹാനഗര തിയേറ്റർ, സാധാരണ 70 Mm തിയേറ്റർ നൽകുന്നതിലും നാല്പത് ശതമാനം അധികം ദൃശ്യ ശ്രവ്യ അനുഭവം നൽകും.
സാധാരണ സ്ക്രീൻ Imax സ്ക്രീൻ നൽകുന്ന എല്ലാ കാഴ്ചയും നൽകില്ല. കീഴ് മേൽ ഭാഗങ്ങൾ മുറിഞ്ഞ അനുഭവം മാത്രം നൽകും.
ചതുര സ്ക്രീനിന് അതിവേഗ ശബ്ദ വിന്യാസം നൽകാൻ ഓരോ ഇരിപ്പിടവും പ്രത്യേകം രൂപകല്പന ചെയ്യുന്നതിനാൽ യുദ്ധ രംഗം മുതൽ അഭിനേതാവിന്റെ ശ്വാസവും അതിലെ നേരിയ വ്യതിയാനവും അത്ര ഘന ഗംഭീര ശബ്ദവും ലഭ്യം.
പ്രകൃതിയിലെ അപൂർവ്വ സംഗീതമോ മനുഷ്യ ശ്രവ്യ ശക്തിക്കു പിടിച്ചെടുക്കാൻ അതീവ പ്രയാസമുള്ള ശബ്ദ വിന്യാസങ്ങളോ IMAX ക്യാമറ ചിത്രികരണം വഴി 1: 43: 1 Imax തിയേറ്റർ നൽകും. അതിനുള്ള സമർപ്പണ കഠിന പ്രയക്നത്തിൽ ക്രിസ്താഫർ നൂലനും സഹ ചലച്ചിത്രകാരും ആദ്യ പരീക്ഷണ വിജയം നേടി. അതിനു അതി സാഹസിക ഘട്ടങ്ങൾ നേരിട്ടതും നവ ലോക ചലച്ചിത്ര വിദ്യാർഥികൾക്ക് വൻ പ്രചോദനമാകുന്നു.
മൊബൈൽ സ്ക്രീൻ, ടിവി സ്ക്രീൻ, നവ മാധ്യമ രംഗം, എന്നിവർ ഉയർത്തുന്ന വെല്ലുവിളികൾ അതി ജീവിക്കുന്ന പുതു സാങ്കേതിക മുന്നേറ്റം നൂലന് സാധ്യമായി. ചലച്ചിത്ര വിപണി, വ്യവസായം, തൊഴിൽ അനുബന്ധ മേഖല ആഗോള തലത്തിൽ വൻ ഭീഷണി നേരിടുന്ന പുത്തൻ സാഹചര്യത്തിലാണ് ഒഡിസിയുമായി നൂലൻ ചലച്ചിത്ര രംഗത്ത് ഏറ്റവും
കീർത്തിയും അത്രയും ആഗോള സ്വീകാര്യതയും നേടുന്നത്.
ഇന്ത്യയിൽ പ്രദർശനം ആരംഭിച്ചതു മുതൽ Imax തിയേറ്റർകൾ നിറഞ്ഞ ബുക്കിങ് തുടർന്നു. പ്രമുഖ ഇന്ത്യൻ സംവിധായകർ,സിനിമട്ടോഗ്രാഫർമാർ ഇതര ചലച്ചിത്ര പ്രവർത്തകർ പലരും Imax ആദ്യ ഘട്ടം ലഭിക്കാതെ സാധാരണ സ്ക്രീൻ കൊണ്ട് തൃപ്തി പ്പെടേണ്ടി വന്നു. നൂലൻ സിനിമ പഠന ദൃശ്യ മാധ്യമമായി സ്വീകരിക്കുന്ന സംവിധായകർ നിരവധിയാണ്.ഒഡിസ്സി പൂർണ്ണ പ്രഭാവത്തിൽ അനുഭവിച്ചറിയാതെ പഠനവും സമ്പൂർണ്ണ സാങ്കേതിക തലങ്ങളും അറിയാൻ ഇടയില്ല. ബോംബെ, ചെന്നൈ, ബാംഗ്ലൂർ നഗര ങ്ങളിൽ സജീവ സിനിമ, സാഹിത്യ, മാധ്യമ, നിരൂപകർ ഗൗരവമായി സ്ക്രീൻ തേടി എത്തി എങ്കിലും അനേകം പേർ ഇന്ത്യയിൽ ഉള്ള 1: 90: 1 സ്ക്രീൻ കാഴ്ച്ചക്ക് കാത്തിരിപ്പ് തുടരുന്നു.
ഒഡിസിയാസ് കഥാപാത്രത്തിനു പുതു ജീവൻ നൽകുന്ന നടൻ മാറ്റ് ഡാമാൻ അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ചത് നൽകി. അതിനൊപ്പം സാമന്ത മോർട്ടർ ആഗോള തലത്തിൽ വാഴ്ത്തപെട്ടൂ.
എന്നാൽ പകുതിയിൽ അധികം പേരും സംവിധായകൻ നൂലൻ ഒരുക്കിയ പുതു അനുഭവം തേടി വന്നവർ ആണ്. മുൻപ് അദ്ദേഹം സ്വന്തം ഇടം നേടി ലോക സിനിമ ഭൂപടത്തിൽ തനത് സ്ഥാനത്തുണ്ട്. അതുകൊണ്ട് 2,200 കോടി കളക്ഷൻ റെക്കോർഡ്. നേട്ടം ആദ്യ ആഴ്ചയിൽ തന്നെ. പേനോലോപ്പി ആൻ ഹത് വെ സിർസി യാണ് കഥാപാത്രം
ചിത്രം ഡുണ് 3 ഡെന്നിസ് വിൽയ്യാനേവ്, ബോങ് ജൂങ് ഹോ, മിക്കി 17 അക്കാദമി, ഓസ്കാർ മത്സരത്തിൽ നൂലന് വെല്ലുവിളി അയ്യേക്കു മെങ്കിലും Imax നൂലന് മാത്രം സ്വന്തം. തിരക്കഥ, സിനിമട്ടോഗ്രാഫി, അഭിനയം, സംഗീതം, വസ്ത്രലങ്കാരം, ചമയം എന്നിവയിൽ എല്ലാം ഓസ്കാർ കൈ എത്തും ദൂരത്തുമാത്രം. സംവിധായകൻ ഓസ്കാർ ജേതാവ് നേടിയാൽ തികച്ചും സ്വാഭാവികം.
ഓപ്പൺ ഹൈമാർക് ശേഷം അക്കാദമിയിൽ നൂലൻ നേടിയ പ്രീതിക്കു പുറമെ ഗ്രീക്ക് ഇതിഹാസം സ്‌ക്രീനിൽ എത്തിച്ച രീതിയും മികച്ച സ്കായിലും സംവിധായകനെ ഏറ്റവും മുന്നിലെത്തിക്കും എന്നാണ് ഹോളിവുഡ് നിരീക്ഷണം.
ക്രിസ്റ്റോഫർ ബോർഗ്ലി എ 24 പ്രൊഡക്ഷൻ, മാർട്ടിൻ സ്കോഴ്‌സിയുടെ ജീസസ് കഥാപാത്രമാകും ചിത്രം എന്നിവ നൂലന് മത്സരം കടുപ്പിക്കും. അവദാർ ഫയർ ആൻഡ് ആഷ് ജെയിംസ് കമാറൂൺ ചിത്രമാണ് മറ്റൊരു വെല്ലുവിളി. എന്നാൽ ശബ്ദ വിന്യാസം, എഡിറ്റിങ് തുടങ്ങി അനവധി സാധ്യതകൾ കൊണ്ട് സമ്പന്നമാണ് ഒഡിസ്സി. ബെസ്റ്റ് പിക്ചർ മത്സരത്തിലും ആഗോള സ്വീകാര്യാത കൊണ്ടും ഈ ചിത്രം പ്രവചനത്തിനും മുകളിലാണ്.
യുദ്ധത്തിൽ പെട്ടുപോയ അവസ്ഥ തിയേറ്ററിൽ ഉണ്ടെന്നും ഏകാന്താത,യുദ്ധ ആഘാതം അവ മാറ്റ് ഡാമൻ ശാന്തവും തന്മയത് ഭാവത്തിലും നൽകുന്നെന്നു ചൈനീസ് ജാപ്പനീസ് ചലച്ചിത്ര രംഗം. പുരാണ ലോകത്ത് അകപ്പെട്ട പോലെ അനുഭവും നൽകുന്ന ശബ്ദം സംഗീതം ആവിഷ്കാരം ജാപ്പനീസ് ചിത്രലോകത്തു വൻ സ്വീകാര്യത ഉളവാക്കി
വീട്ടിലേക്കു ഉള്ള യാത്ര മാത്രമല്ല യുദ്ധമെന്ന നരകത്തിൽ കൂടി മനുഷ്യൻ സ്വന്തം ആന്തരത്മാവിൽ സ്പർശിക്കുന്ന ആഴം എന്നു റഷ്യൻ പഠനങ്ങൾ. മനഃശാസ്ത്ര പരമായ കാവ്യം ആണെങ്കിലും നൂലാൻ ചെയ്ത കഥ പറച്ചിൽ ചിലപ്പോൾ എങ്കിലും മനുഷ്യ സഹജ ആർദ്രത കുറച്ചു കൊണ്ട് ഗൗരവമേറിയ പാഠപുസ്തക ശൈലി ആയെന്നും വിമർശനം.
ബ്രിട്ടീഷ്, ഹോളിവുഡ് വിമർശകർ ഉയർത്തുന്ന ചില അർത്ഥവത്തായ കാഴ്ച്ചയിൽ കഥാ പാത്ര വൈകാരികത, മാനസികാവസ്ഥ തുടങ്ങിയ തലങ്ങളിലേക്ക് കാവ്യം മാറി സഞ്ചരിച്ചു. ഉദാഹരണമായി ട്രോജൻ യുദ്ധ മാനസികാവസ്ഥ.
മോരോക്കോ, ഇറ്റലി,പ്രാചീന ഗ്രീക്ക്, ട്രോജ്, സൈക്ളോപ്സ്, സൈരൻ, കടൽ കാഴ്ചകൾ ഓരോ നിമിഷവും മുൻപ് ഒന്നും പ്രേക്ഷകർ അനുഭവിക്കാത്ത അത്ഭുതം ആണ് ഒഡിസി.