newsതിരുവനന്തപുരം

ബിച്ചു തിരുമല - കെ.പി. ബ്രഹ്മാനന്ദൻ അനുസ്മരണ സമ്മേളനം.

Webdesk
Published Feb 27, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ദേശീയ മലയാള വേദി, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി, ഹാപ്പി ഡേ ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാനരചയിതാവ് ബിച്ചു തിരുമല,  ഗായകൻ കെ.പി. ബ്രഹ്മാനന്ദൻ എന്നിവരുടെ ജന്മവാർഷികം പ്രമാണിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ചലച്ചിത്ര സംവിധായകൻ എം. ചാൾസ് ഉദ്ഘാടനം ചെയ്തു. ഡോ. ഗീതാ ഷാനവാസ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ ജോളിമസ്, ചലച്ചിത്രതാരം ദീപാ സുരേന്ദ്രൻ, എം.ഇ. അനസ്, ദേശീയ മലയാള വേദി ചെയർമാൻ പനച്ചമൂട് ഷാജഹാൻ, പ്രസിഡന്റ് മുജീബ് റഹ്മാൻ, വർക്കിംഗ് പ്രസിഡണ്ട് എം.എച്ച്.  സുലൈമാൻ, ഹാപ്പി ഡേ ഫിലിം സൊസൈറ്റി സെക്രട്ടറി ആറ്റിങ്ങൽ സുരേഷ്, കാരുണ്യ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് പൂഴനാട് സുധീർ, മുഹമ്മദ് റാഫി കൾച്ചറൽ ഹാർമണി സൊസൈറ്റി പ്രസിഡന്റ് ഷീലാ വിശ്വനാഥ്, ഗായകരായ സതീഷ് വിശ്വ, വിനോദ് കുമാർ, ശ്രീജിത് എം.നായർ, ആതിര, സജിതാ സഞ്ജയൻ, സമീർ കെ.തങ്ങൾ,  അബൂബക്കർ, ഹരിറാം, ലാൽ കിരൺ, അഞ്ജിത, വിഴിഞ്ഞം ലത്തീഫ്, ശ്രീജിത് ചന്ദ്രൻ, അഞ്ജന ശ്രീജിത്, നവമി, പൂർവി  തുടങ്ങിയവർ പങ്കെടുത്തു. കെ.പി. ബ്രഹ്മാനന്ദനെ കുറിച്ചുള്ള പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. 'റംസാൻ നിലാവ് - 2025' മാപ്പിള കലാമേളയുടെ ബ്രോഷർ പ്രകാശനവും നടത്തി. ഗാനമേള വേദികളിൽ 55 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖർ ഉൾപ്പെടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ദേശീയ മലയാള വേദിയുടെ 50 ഗായകർ ബിച്ചു തിരുമലയുടെയും, കെ. പി. ബ്രഹ്മാനന്ദന്റെയും 50 ഗാനങ്ങൾ ആലപിച്ച ഗാനസന്ധ്യയും ഉണ്ടായിരുന്നു.

Related Stories

Latest Update

Top News

News Videos See All