posterകൊച്ചി

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ?

വാഴൂർ ജോസ്
Published Dec 12, 2025|

SHARE THIS PAGE!
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ വിധിയാണ് ഡിസംബർ പതിമൂന്നിന് നാട്ടിലുടനീളം നിരവധി ശുക്രന്മാരെ തെരഞ്ഞെടുക്കുന്നത്. അതിനു തൊട്ടു മുമ്പായി ചില ശുക്രന്മാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
മലയാളത്തിലെ ഒരു പിടി ജനപ്രിയരായ അഭിനേതാക്കളാണ് വിധിക്കായി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

ബിബിൻ ജോർജ്, ഷൈൻ ടോം ചാക്കോ, ചന്തുനാഥ്, കോട്ടയം നസീർ , ആര്യാ പ്രസാദ്, എന്നിവരാണ്  ഇവർ. അടുത്തു തന്നെ പ്രദർശനത്തിനെത്തുന്ന ശുക്രൻ എന്ന ചിത്രത്തിൻ്റെ  ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ്  ഈ ശു ക്രന്മാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ റൊമാൻ്റിക്ക് കോമഡി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ്. ടിനി ടോം, അശോകന്‍, അസീസ് നെടുമങ്ങാട്, ഡ്രാക്കുള സുധീര്‍, ബാലാജി ശര്‍മ്മ, ബിനു തൃക്കാക്കര, മാലാ പാര്‍വ്വതി, റിയാസ് നര്‍മ്മകല, തുഷാര പിള്ള, ദിവ്യാ എം. നായര്‍, ജയക്കുറുപ്പ്, ജീമോന്‍ ജോര്‍ജ്, രശ്മി അനില്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

കളിക്കൂട്ടുകാരായ രണ്ട് ആത്മസുഹൃത്തുക്കള്‍ ഒരേ ലക്ഷ്യം നിറവേറ്റാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.തികച്ചും റൊമാന്റിക്ക്  കോമഡി ത്രില്ലർ ജോണറിലൂടെ ഉബൈനി അവതരിപ്പിക്കുന്നത്.

.ജീസിനിമാസ്, എസ്.കെ.ജി. ഫിലിംസ്, നീൽ സിനിമാസ് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജീമോന്‍ ജോര്‍ജ് ആണ്.ഷാജി.കെ.ജോർജും നീൽ സിനിമാസും സഹ നിർമ്മാതാക്കൾ ആണ്.ഷിജു ടോം, ഗിരീഷ് പാലമൂട്ടില്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസെർസ്. പ്രൊജക്റ്റ്‌ ഡിസൈനർ .

ഗാനങ്ങള്‍: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍,രാഹുൽ കല്യാൺ, സംഗീതം: സ്റ്റില്‍ജു അര്‍ജുന്‍, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്‌സ്, ഛായാഗ്രഹണം: മെല്‍ബിന്‍ കുരിശിങ്കല്‍, എഡിറ്റിങ്: സുനീഷ് സെബാസ്റ്റ്യന്‍, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യും ഡിസൈന്‍: ബ്യൂസി ബേബി ജോണ്‍, ആക്ഷന്‍: കലൈ കിങ്സ്റ്റണ്‍, മാഫിയാ ശശി, കൊറിയോഗ്രാഫി: ഭൂപതി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സ്റ്റില്‍സ്: വിഷ്ണു ആര്‍. ഗോവിന്ദ്, ഫിനാൻസ് കൺട്രോളർ - സണ്ണി തഴുത്തല, പ്രൊജക്റ്റ് ഡിസൈൻ - അനുക്കുട്ടൻഏറ്റുമാന്നൂർ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ജസ്റ്റിന്‍ കൊല്ലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദിലീപ് ചാമക്കാല.

കോട്ടയം, കൊച്ചി, കൊല്ലങ്കോട്. പൊള്ളാച്ചി, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം ജനുവരിമധ്യത്തിൽ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All