posterകൊച്ചി

കോമഡി ത്രില്ലറുമായി സാജൻ ആലുംമൂട്ടിലിൻ്റെ "തല തെറിച്ച കൈ''; ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി.

പി.ശിവപ്രസാദ്
Published Apr 18, 2024|

SHARE THIS PAGE!
ഒരു മുറൈ വന്ത് പാര്‍ത്തായ, വിവാഹ ആവാഹനം എന്നീ ചിത്രങ്ങൾക്ക് ശേഷം സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തല തെറിച്ച കൈ'. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍മിക് സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. തീർത്തും ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിൻ്റെ കഥ സംവിധായകൻ്റെയും തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നിതാരയുമാണ്. കെൻ സാം ഫിലിപ്പ് ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. ഒരു പോലീസ് ഉദ്യോഗസ്ഥന് തൻ്റെ കൈകൊണ്ട് ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രമോദ് ഗോപകുമാറാണ്. ആഗസ്റ്റ് അവസാനം ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൻ്റെ താരനിർണ്ണയം പൂർത്തിയായി വരുന്നു.

സ്റ്റോറി ഐഡിയ :മനു പ്രദീപ് & മുഹദ്, എഡിറ്റർ: അഖിൽ എ.ആർ, സംഗീതം: വിനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റതൈക്കൽ, ആർട്ട്: അരുൺ കല്ലുമൂഡ്, മേക്കപ്പ്: നരസിംഹസ്വാമി, കോസ്റ്റ്യൂംസ്: ഷെഹന, ആക്ഷൻ: സുധീഷ് കുമാർ, ഡിസൈൻസ്: മൂൺ മാമ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. താരനിർണ്ണയം പൂർത്തിയായി വരുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുമെന്ന് നിർമ്മാതാവ് അറിയിച്ചു.

Related Stories

Latest Update

Top News

News Videos See All