newsതിരുവനന്തപുരം

ഡോ. ബി.ആർ അംബേദ്കർ ജയന്തിയും പുരസ്കാര വിതരണവും

റഹിം പനവൂർ (PH : 9946584007)
Published Apr 20, 2024|

SHARE THIS PAGE!
തിരുവനന്തപുരം : ലോർഡ്  ബുദ്ധ യൂണിവേഴ്സൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  നടന്ന ഡോ. ബി. ആർ. അംബേദ്കർ ജയന്തിയും
പുരസ്‌കാര വിതരണവും കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ ഉദ്ഘാടനം ചെയ്തു.
ഡോ. എം. ആർ. തമ്പാൻ, പി. പി. ഗോപി,  വി. ജി.രാജലക്ഷ്മി, ഡോ. എം. കെ. ബിന്ദു, എസ്. സുവർണ്ണ കുമാർ, കെ. എസ്. ശിവരാജൻ, മഞ്ചവിളാകം റ്റി. കെ. മോഹനൻ, സി. മുത്തുസ്വാമി, ഡോ. സി. എ. രാമൻ, പാറശ്ശാല ജയാനന്ദൻ എന്നിവർ  ഗവർണറിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സൊസൈറ്റി ചെയർമാൻ കെ. രാമൻകുട്ടി അധ്യക്ഷനായിരുന്നു.
ചെട്ടി മഹാസഭ സംസ്ഥാന  പ്രസിഡന്റ് ബി. ശശിധരൻപിള്ള, എം. ജി സർവകലാശാല  മുൻ വൈസ് ചാൻസിലർ ഡോ. ജാൻസി ജെയിംസ്, ശ്രീബുദ്ധ ഗ്രൂപ്പ്‌  ഇൻസ്റ്റിറ്റ്യൂഷൻസ് 
ചെയർമാൻ പ്രൊഫ. കെ. ശശികുമാർ, ഡോ. ജോർജ് ഓണക്കൂർ, കെ. ഇ. സുന്ദര രാജൻ തുടങ്ങിയവർ സംസാരിച്ചു. 



ലോർഡ് ബുദ്ധ യൂണിവേഴ്സൽ സൊസൈറ്റി സംഘടിപ്പിച്ച ഡോ. ബി. ആർ. അംബേദ്കർ ജയന്തി ചടങ്ങിൽ എം.ജി കോളേജ് ഓഫ് എഞ്ചിനീയറിംഗ്  സോഷ്യൽ ജസ്റ്റിസ് ഫൗണ്ടേഷൻ മുൻ വൈസ് ചെയർമാൻ സി.മുത്തു സ്വാമിയ്ക്ക് കേരള ഗവർണർ ആരിഫ് മുഹമ്മദ് പുരസ്കാരം സമ്മാനിക്കുന്നു


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All