local-newsകൊച്ചി

കേരള സ്റ്റീൽ ടെക് എക്സ്പോ 2026 ന് കൊച്ചിയിൽ തുടക്കമായി.

പി.ആർ സുമേരൻ
Published Jan 24, 2026|

SHARE THIS PAGE!
കൊച്ചി: സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 'കേരള സ്റ്റീൽ ടെക് എക്സ്പോ 2026' ന് കൊച്ചി മറൈൻ ഡ്രൈവിൽ ഹെലിപാഡ് ഗ്രൗണ്ടിൽ തുടക്കമായി. കേരളത്തിലെ സ്റ്റീൽവ്യാപാര മേഖലയിൽ നിന്ന് 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ എക്സ്പോയിൽപങ്കെടുക്കുന്നുണ്ട്. എക്സ്പോ ഹൈബി ഈഡൻ എം പി ഉത്ഘാടനം ചെയ്തു.

കേരളത്തിന്റെ നിർമ്മാണ മേഖലക്ക് പുതിയ ഊർജ്ജം പകരുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് ഉത്ഘാടന ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച അസോസിയേഷൻ  പ്രസിസന്റ് , കെ.എം. മുഹമ്മദ് സഗീർ പറഞ്ഞു ടി.ജെ വിനോദ് എം എൽ  എ, ജനറൽ സെക്രട്ടറി സി.കെ സി ബി ,ട്രഷറർ സെയ്ദ് മസൂദ്, ജിതേഷ് ആർ ഷേണായ് , പി.എം നാദിർഷ,പി. നിസാർ , റാം ശർമ്മ, റോയ് പോൾ, പി പ്രജീഷ്, തുടങ്ങിയവർ സംസാരിച്ചു 

മൂന്ന് ദിവസമാണ് പ്രദർശനം. രാവിലെ 11 മണി മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് സൗജന്യമായി പ്രദർശനം കാണാം.26ന് സമാപിക്കും.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All