newsതിരുവനന്തപുരം

രമേഷ്ബിജു ചാക്കയുടെ പുസ്തകം 'അക്ഷരാത്മിക' പ്രകാശനം ചെയ്തു.

റഹിം പനവൂർ
Published Mar 22, 2025|

SHARE THIS PAGE!
തിരുവനന്തപുരം : രമേഷ്ബിജു ചാക്കയുടെ പുസ്തകം 'അക്ഷരാത്മിക' ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു.
കരുമം ചെറുകര ആയിരവില്ലി  തമ്പുരാൻ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.കർണ്ണാടകത്തിലെ 
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൻ്റെ ചരിത്രം,ഐതിഹ്യം , പുരാണം, യാത്രാ  വിവരണം, പ്രശസ്തരുടെ അനുഭവങ്ങൾ തുടങ്ങിയവയാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഗോപൻ ശാസ്തമംഗലം, റഹിം പനവൂർ, മഹേഷ്‌ ശിവാനന്ദൻ വെൺപാലവട്ടം, മുക്കംപാലമൂട് രാധാകൃഷ്ണൻ, പള്ളിക്കൽ സുനിൽ, ധനുഷ് തുടങ്ങിയവർ സംബന്ധിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All