newsതിരുവനന്തപുരം

'സാരംഗീരവം 2024' മ്യൂസിക്കൽ വീഡിയോ ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു

റഹിം പനവൂർ (PH : 9946584007)
Published Jul 21, 2024|

SHARE THIS PAGE!
ഹൃദയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച്  ഡോ. ബി. രജീന്ദ്രൻ, ശരത് രാജ് എന്നിവർ ചേർന്ന്  സംവിധാനം ചെയ്യുന്ന 'സാരംഗീരവം 2024 'എന്ന  മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനവും സ്വിച്ച് ഓൺ കർമവും നടന്നു.  ചലച്ചിത്ര നടൻ എം. ആർ ഗോപകുമാർ ചടങ്ങിന്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമവും നിർവഹിച്ചു.


 ചലച്ചിത്ര, ടിവി താരം വിതുര തങ്കച്ചൻ പോസ്റ്റർ പ്രകാശനം ചെയ്തു. ഗാനരചയിതാവും തിരുവനന്തപുരം പോലീസ് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണറുമായ സുനിൽ ജി. ചെറുകടവ്, മലയാള ഭാഷ സാങ്കേതിക വിദഗ്ധൻ  ഡോ :ആർ. ആർ. രാജീവ്‌, അഡ്വ.അരുൺ കുമാർ,നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, എ .എച്ച് . ഹാഫിസ്, റിട്ട: ഡി. വൈ.എസ്. പി. വേലായുധൻ നായർ, മാധ്യമ പ്രവർത്തകൻ എൽ. ആർ വിനയചന്ദ്രൻ, പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ,കാരുണ്യ പ്രവർത്തകൻ ജെ. രാജൻ,സർക്കിൾ ഇൻസ്‌പെക്ടറും ഗായകനും സംഗീത സംവിധായകനുമായ  എച്ച്. എൽ ഹണി, നിർമാതാവും  സംവിധായകനുമായ ഡോ.ബി. രജീന്ദ്രൻ, സിനിമാ പിആർഒ  റഹിം പനവൂർ  തുടങ്ങിയവർ സംസാരിച്ചു.


ജെ. രാജനെയും വിശിഷ്ട  വ്യക്തികളെയും ഡോ. ബി. രജീന്ദ്രൻ ആദരിച്ചു. ഹരിനന്ദ, അസ്ന റഷീദ് , സതീഷ്, ഐശ്വര്യ തുടങ്ങിയവർ കലാവിരുന്ന് അവതരിപ്പിച്ചു.
സാരംഗീരവം 2023 ആൽബം ഗാനം 


ശൈലജാ ബി.സി. നായർ, സ്വപ്ന.എസ്, അഭിനയ, വൈഷ്ണവി, ആശ, അഞ്ജിമ, ഹരിനന്ദ, ഭൂമിക, ശിവരഞ്ജിനി, ശിവനന്ദന, അവന്തിക, ദേവപ്രിയ, നവമിക,  തനിമ
എന്നിവർ  നൃത്താവിഷ്കാരം നടത്തി.
    അമൃത എം. എൽ, രേവതി ഷിബു,  അഭിനയ, ഐശ്വര്യ , ബാലഗോപാൽ, ചന്തു എന്നിവർ  പ്രധാന കഥാപാത്രങ്ങളാകുന്ന 
ആൽബത്തിൽ അറുപതോളം പേർ  അഭിനയിക്കുന്നു.


ഗാനരചന : സുനിൽ ജി. ചെറുകടവ്. സംഗീത സംവിധാനം : എച്ച്. എൽ. ഹണി. ഗായകർ :സിത്താര കൃഷ്ണകുമാർ, എച്ച്. എൽ  ഹണി. ഓർക്കസ്ട്രേഷൻ : ബാബുജോസ്. 
ഡിഒപി : മേച്യൂസ്  ഇന്റർനാഷണൽ. പി ആർഒ : റഹിം പനവൂർ.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All