local-newsതിരുവനന്തപുരം

കാരുണ്യയുടെ പതിമൂന്നാം വാർഷിക സംഗമം നടന്നു.

Webdesk (tvpm)
Published Oct 25, 2025|

SHARE THIS PAGE!
തിരുവനന്തപുരം: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിമൂന്നാം വാർഷിക സമ്മേളനം ഹോട്ടൽ ഹൈലാൻഡിൽ പ്രസിഡൻറ് പൂഴനാട് സുധീറിന്റെ അദ്ധ്യക്ഷതയിൽ മുൻമന്ത്രി എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ സ്വാഗതം ആശംസിച്ചു.

കക്ഷി രാഷ്ട്രീയ ജാതിമത ചിന്തകൾക്കതീതമായി സാമൂഹിക പ്രതിബദ്ധതയോടെ 2013 മുതൽ പ്രവർത്തിച്ചുവരുന്ന സാമൂഹിക സംഘടനയാണ് കാരുണ്യ, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 163  യൂണിറ്റുകളിലായി 6300 ഓളം അംഗങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ കാരുണ്യ യോടൊപ്പമുണ്ട്. വാർഷിക സമ്മേളനത്തിലും മാനവമൈത്രി സംഗമത്തിലും, സംസ്ഥാന എൻ ആർ ഐ  കമ്മീഷൻ ഡോ. മാത്യൂസ് ലൂക്കോസ് മണ്ണിയോട്ട്, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ. റഷീദ്, പാളയം ഇമാം ഡോ.വി. പി. സുഹൈബ് മൗലവി, റവ. ഡോ. ജെ. ജയരാജ്, മുൻ ന്യൂനപക്ഷ ഡയറക്ടർ ഡോ. പി നസീർ,മറിയാമ്മ ഉമ്മൻചാണ്ടി, സി. ഡബ്ലുയു. സി. ചെയർപേഴ്സൺ അഡ്വ. ഷാനിബ ബീഗം, വെഞ്ഞാറമൂട് ചാരിറ്റി വില്ലേജ് ചെയർമാൻ ഉവൈസ് അമാനി, ഗവ.അഡീഷണൽ സെക്രട്ടറി പിന്നണി ഗായിക പ്രമീള, മണക്കാട് നസീർ, നൂറുൽ ഹസ്സൻ, എന്നിവർ പ്രസംഗിച്ചു.

വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിലെ അന്തേ വാസികൾക്കും അവരുടെ ഉപജീവനമാർഗ്ഗത്തിനും തയ്യൽ റെഡിമെയ്ഡ് യൂണിറ്റ് കാരുണ്യ ഒരുക്കി നൽകുന്നതിന്റെ ലോഗോ പ്രകാശനവും നടന്നു.

ഡോ. ഗീതാ ഷാനവാസ്, അഡ്വ. ചെറുന്നിയുർ ജയചന്ദ്രൻ, ഡോ. അനസ് കിള്ളി,അനിത മെഡിക്കൽ കോളേജ്,നടൻ അനിൽ മലയിൻകീഴ്, ജോസഫ് ഡിക്രൂസ് പൂന്തുറ, വഞ്ചിയൂർ പ്രഭാകരൻ, പൂവച്ചൽ റാഹില റഹീം,നദീറ നെടുമങ്ങാട്, എന്നീ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.നടൻ ശിവ മുരളിയും സംഘത്തിന്റെയും മിമി ക്സും, സിനിമ-സീരിയൽ താരങ്ങളുടെ ഡാൻസ്, പിന്നണി-പ്രൊഫഷണൽ ഗായകരുടെ ഗാനമേളയും നടന്നു.

സിനിമ സീരിയൽ താരങ്ങളും പിന്നണിഗായകരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All