awardsതിരുവനന്തപുരം

സത്യൻ സ്‌മൃതി പുരസ്ക്കാരം സുധീർ കരമനയ്ക്ക് സമ്മാനിച്ചു.

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 24, 2024|

SHARE THIS PAGE!
മഹാനടൻ സത്യൻ മാഷിന്റെ ജന്മനാടായ തിരുമല ആറാമട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സത്യൻ സ്‌മൃതി -മഹാനടന്റെ അനുയാത്രികർ എന്ന സംഘടനയുടെ  മൂന്നാമത്  
"സത്യൻ സ്‌മൃതി പുരസ്ക്കാരം "  ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടൻ സുധീർകരമനയ്ക്ക് നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജു സമ്മാനിച്ചു.

പതിനായിരത്തിഒന്ന് രൂപയും ഫലകവും ആണ് അവാർഡ്. വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ചലച്ചിത്ര ജീവിതം ആരംഭിച്ച സുധീർ കരമന, അഭിനയ സിദ്ധികൊണ്ട്സ ഹനടനായും, സ്വഭാവ നടനായും പ്രേക്ഷക മനസ്സിൽ ഇടം നേടി, അഛനെപ്പോലെ മികവുറ്റ കലാകാരനായി മാറിയെന്നും  പി.കെ. രാജു പറഞ്ഞു. സംഘടനയുടെ പ്രസിഡന്റ്‌ അഡ്വ :വി പ്രതാപ് സിംഗ് അധ്യക്ഷത വഹിച്ചു. പ്രശസ്ത കോളമിസ്റ്റും സിനിമാ ഗാന നിരൂപകനുമായ  ടി.പി.ശാസ്‌തമംഗലം മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന ചലച്ചിത്രകാരൻമാർക്ക് ആദരവും യുവ സിനിമാ പ്രവർത്തകർക്ക് ഉപഹാരസമർപ്പണവും നടത്തി. സത്യൻ മാഷിന്റെ ജന്മ ദിനത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക്  സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ കൗൺസിലർ തിരുമല അനിൽ, സിപിഎം തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ആർ രാജേഷ്,  ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തിരുമല മണ്ഡലം പ്രസിഡന്റ്‌ ആർ സജി എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘടനയുടെ ട്രഷറർ  കെ ശിവരാമൻ തിരുമല നന്ദി പറഞ്ഞു. തുടർന്ന്  സത്യൻ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാന സ്‌മൃതി സന്ധ്യ നടന്നു.

Related Stories

Latest Update

Top News

News Videos See All