newsതിരുവനന്തപുരം

രണ്ടാമത് ഇൻ്റർനാഷണൽ പുലരി.ടി.വി അവാർഡുകൾ വിതരണം ചെയ്തു.

Pulari TV
Published Dec 03, 2024|

SHARE THIS PAGE!
രണ്ടാമത് ഇൻ്റർനാഷണൽ പുലരി.ടി.വി2024 അവാർഡുകൾ തിരുവനന്തപുരം ആർടെക് മാൾ തിയേറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ മുതിർന്ന സംവിധായകൻ സുരേഷ് ഉണ്ണിത്താൻ, സംഗീത സംവിധായകൻ റോണി റാഫേൽ, കവി പ്രഭാവർമ്മ, പ്രമോദ് പയ്യന്നൂർ, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവർ അവാർഡുകൾ സമ്മാനിച്ചു. 


പുലരി ടി.വി. അവാർഡിന് അപേക്ഷിച്ച ചലച്ചിത്രങ്ങൾ, വിവിധഭാഷകളിലെ ഷോർട് ഫിലിമുകൾ, ഡോക്യുമെൻ്ററികൾ, ആൽബങ്ങൾ എന്നിവയ്ക്കാണ്  പ്രധാനമായും അവാർഡുകൾ വിതരണം ചെയ്തത്. 


 മികച്ച നടനുള്ള പുരസ്കാരം ബാബുനമ്പൂതിരി ഏറ്റുവാങ്ങി. മികച്ച നടൻ ഇന്ദ്രൻസിന് ഷൂട്ടിങ് തിരക്കുകാരണം എത്താൻ കഴിഞ്ഞില്ല. ഇന്ദ്രൻസിൻ്റെ അവാർഡ്  ജമാലിന്റെ പുഞ്ചിരിയുടെ സംവിധായകൻ സ്വീകരിച്ചു.


 മികച്ചനടി അങ്കിതവിനോദ്  മികച്ച ചിത്രമായ ഒറ്റമരത്തിൻ്റെ സംവിധായകൻ ബിനോയ് വേലൂർ ,മികച്ച ഗാനരചയിതാവ് - പ്രഭാവർമ്മ, മികച്ച ഗായകർ എം രാധാകൃഷ്ണൻ, , 
 അലോഷ്യസ് പെരേര  ബാലതാരം ആഗ്ന റോസ്, മികച്ച പുതുമുഖം  വിനോദ് രാജൻ എന്നിവരോടൊപ്പം മികച്ച പരിസ്ഥിതി ചിത്രം ഇറവനും ബാലനടൻ അഭിജിത് വയനാടിനുമുള്ള പുരസ്കാരങ്ങൾ അവരുടെ മാതാവ് സ്വീകരിച്ചു.

   
 മികച്ച ക്യാമറാമാൻ  സാംലാൽ .പി.തോമസിൻ്റെ പുരസ്കാരം അദ്ദേഹത്തിൻ്റെ മക്കൾ രണ്ടു പേരും ചേർന്ന് സ്വീകരിച്ചു.  സംഗീത സംവിധായകർ
 രാജേഷ് വിജയ്, ഡോ.വാഴമുട്ടം ചന്ദ്രബാബു, മികച്ച മേക്കപ്പ് - പ്രദീപ് വെൺപകൽ, മികച്ച ശബ്ദമിശ്രണം - ആനന്ദ് ബാബു, മികച്ച സിനിമാ പി.ആർ.ഓ - അജയ് തുണ്ടത്തിൽ,
മികച്ച നവാഗത സംവിധായകർ രമേഷ് കുമാർ കോറമംഗലം, രാഹുൽ കൈമല, മികച്ച മതമൈത്രി ചിത്രത്തിന്റെ സംവിധായകൻ ലാൽജി ജോർജ് മികച്ച ആന്തോളജി ചിത്ര സംവിധായകൻ ജിന്റോ തെക്കിനിയത്ത്, മികച്ച സാമൂഹിക പ്രതിബദ്ധത ചിത്രത്തിന്റെ സംവിധായകൻ  ആർ ശ്രീനിവാസൻ, മികച്ച പരമ്പരാഗത ക്ലാസിക്കൽ ചിത്രത്തിന്റെ സംവിധായകൻ ഡോ. സന്തോഷ് സൗപർണിക, മികച്ച സ്വവർഗ ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റി ചിത്രം - സംവിധായകൻ ഡോ. ജെസ്സി കുത്തനൂർ തുടങ്ങിയവരും അവാർഡ് ഏറ്റുവാങ്ങി.


സ്പെഷ്യൽ ജൂറി അവാർഡുകൾ കൊട്ടാരക്കര രാധാകൃഷ്ണൻ,  അഞ്ജന മോഹൻ, ഗോപൻ സാഗരി രഞ്ജിനി സുധീരൻ എന്നിവരും, പുലരി.ടി.വി ടെലിവിഷൻ അവാർഡ്  നേടിയ സീരിയൽ  മീര (അമൃത ടി വി) മികച്ച കോമഡി സീരിയൽ -  അളിയൻസ് (കൗമുദി ടി വി) മികച്ച പരിസ്ഥിതി സൗഹാർദ പ്രോഗ്രാം - സ്‌നേക് മാസ്റ്റർ         (പ്രൊഡ്യൂസർ കിഷോർ കരമന - കൗമുദി ടി വി) മികച്ച ടെലി ഫിലിം -  വെട്ടം (സംവിധാനം അജിതൻ - ഏഷ്യാനെറ്റ് ) മികച്ച സീരിയൽ സംവിധായകൻ - റിജു നായർ, മികച്ച സീരിയൽ ക്യാമറാമാൻ - പുഷ്പൻ ദിവാകരൻ, നിരഞ്ജൻ നായർ  അഭിനന്ദ എം കുമാർ അക്ഷയ പിഎം,  ജയന്തി കൃഷ്ണ  (എ.സി.വി ന്യൂസ്), മികച്ച ടെലിവിഷൻ വാർത്ത ക്യാമറാമാൻ - ആർ.ഉദയകുമാർ  (എ.സി.വി ന്യൂസ്) എന്നിവരും പുരസ്കാരങ്ങൾ സ്വീകരിച്ചു.


ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ (ജൂറി ചെയർമാൻ) പുലരി ടി. വി. സി.ഇ.ഒ. ജിട്രസ് യോഹന്നാൻ, ഡോ. സുലേഖാകുറുപ്പ്, സി.വി. പ്രേംകുമാർ, ജോളിമസ്, വഞ്ചിയൂർ പ്രവീൺകുമാർ, തെക്കൻസ്റ്റാർ ബാദുഷ എന്നിവരടങ്ങിയ ജൂറികമ്മറ്റിയാണ് അവാർഡുകൾ നിശ്ചയിച്ചത്. 

പുരസ്കാര ജേതാക്കളോടൊപ്പം ചലച്ചിത്ര രംഗത്തെയും ടി.വി.സീരിയൽ രംഗത്തേയും പ്രമുഖരായ താരങ്ങളും അണിയറ പ്രവർത്തകരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.

Related Stories

Latest Update

Top News

News Videos See All