newsതിരുവനന്തപുരം

കോറിയോഗ്രാഫർ സഞ്ചു സംവിധാനം ചെയ്യുന്ന ചിത്രം 'ശാസ്ത്രമല്ല വിശ്വാസം'

റഹിം പനവൂർ
Published May 02, 2025|

SHARE THIS PAGE!
നിരവധി തമിഴ്, മലയാളം ചിത്രങ്ങളിലും സ്റ്റേജ് ഷോകളിലും കോറിയോഗ്രാഫറായി പ്രവർത്തിച്ചിട്ടുള്ള സഞ്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശാസ്ത്രമല്ല വിശ്വാസം '.

ഫോക്സ്  മൂവീസിന്റെ  ബാനറിൽ മധു ബി.നായർ ആണ് ചിത്രം നിർമ്മിക്കുന്നത്.വിൻസി ആണ് തിരക്കഥ എഴുതുന്നത്. ആംബ്രോസ് നായകനാകുന്ന ചിത്രത്തിൽ സുജാ നായർ ആണ് നായിക. ഡൽഹിയിലെ രണ്ട് വ്യത്യസ്ത ടിവി ചാനലുകളിൽ ജോലി ചെയ്യുന്ന യുവാവിന്റെയും യുവതിയുടെയും സൗഹൃദബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മാധ്യമ പ്രവർത്തക 
ജോലി ചെയ്യുന്ന ടിവി ചാനലിന്റെ  മേധാവി  കേരളത്തിലെ ഒരു സാമൂഹ്യവിപത്തിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കാൻ  ആവശ്യപ്പെടുന്നു. അതിനായി യുവതി കേരളത്തിൽ എത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു.

ഛായാഗ്രഹണം: ഷിബു. കലാസംവിധാനം:പിന്റോ. കോസ്റ്റ്യും:മണി വട്ടിയൂർക്കാവ്. ഡൽഹി, എറണാകുളം, തിരുവനന്തപുരം എന്നിവി ടങ്ങളിലായാണ് ചിത്രീകരണം. മേയ് രണ്ടാം  വാരം ചിത്രീകരണം ആരംഭിക്കും. ഓണച്ചിത്രമായി സിനിമ തിയേറ്ററുകളിൽ എത്തും.
പി ആർഒ : റഹിം പനവൂർ 

റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All