newsചെന്നൈ

തെന്നിന്ത്യയിലെ സൂപ്പർ താരം സൂര്യയുടെ നാൽപ്പത്തി അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു.

പ്രതീഷ് ശേഖർ
Published Oct 14, 2024|

SHARE THIS PAGE!
തെന്നിന്ത്യയിലെ സൂപ്പർ താരം സൂര്യയുടെ നാൽപ്പത്തി അഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത എൽ.കെ.ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിമ്മാണവും വിതരണവും നിർവഹിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് സൂര്യ 45ന്റെ നിർമ്മാണം നിർവഹിക്കുന്നത്. 

ജോക്കർ, അരുവി, തീരൻ അധികാരം ഒൻട്ര്‍, കൈതി, സുൽത്താൻ, ഒകെ ഒകാ ജീവിതം, ഫർഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച പ്രശസ്ത പ്രൊഡക്ഷൻ ഹൗസായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് തങ്ങളുടെ ഏറ്റവും വലിയ ചിത്രമായ 'സൂര്യ 45' പൂജാ ചടങ്ങോടെ ആരംഭിച്ചു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം പ്രൊഡക്ഷൻ ഹൗസിന്റെ  ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മൂക്കുത്തി അമ്മൻ, വീട്ടിലെ വിശേഷങ്ങൾ തുടങ്ങിയ തമാശ നിറഞ്ഞതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർജെ ബാലാജിയാണ് ഈ ഗംഭീര ആക്ഷൻ സാഹസിക ചിത്രം സംവിധാനം ചെയ്യുന്നത്.

ആർജെ ബാലാജി ഇപ്പോൾ സൂര്യ 45 ന്റെ പ്രീ-പ്രൊഡക്ഷൻ തിരക്കിലാണ്. ഒരു വർഷത്തിലേറെയായി ഈ ആവേശകരമായ തിരക്കഥയുടെ നിർമ്മാണത്തിലും പക്കാ എന്റെർറ്റൈനെർ ആയ സൂര്യ 45ന്റെ ലൊക്കേഷനുകൾ അന്തിമമാക്കുന്നതിനുള്ള യാത്രയിലാണ്.

ആർ.ജെ. ബാലാജിയുടെ സൂര്യ 45ന്റെ തിരക്കഥയിൽ ആകൃഷ്ടനായ അക്കാദമി അവാർഡ് ജേതാവായ പ്രശസ്ത സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ ആണ് സൂര്യ 45ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. റഹ്മാനും സൂര്യയും മുമ്പ് സില്ലിന്റ്ട്ര്‍ ഒരു കാതൽ, ആയുധ എഴുത്ത്, '24' തുടങ്ങിയ ക്ലാസ്സിക് ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. സംഗീത ആസ്വാദകരുടെ പ്ലേലിസ്റ്റ് വാഴുന്ന എലൈറ്റ് ഗാനങ്ങളുടെ പട്ടികയിൽ ഈ പുതിയ ചിത്രവും ചേരുമെന്ന് ദേശീയ അവാർഡ് ജേതാവായ അഭിനേതാക്കളും സംഗീത സംവിധായകനും ഒരുമിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

ആർജെ ബാലാജിയും ഡ്രീം വാരിയർ പിക്‌ചേഴ്സും ഈ അഭിമാനകരമായ പ്രോജക്റ്റിനായി നിരവധി പ്രതിഭാധനരായ വലിയ താരങ്ങളുടെ പേരുകളെ അണിനിരത്താൻ ഒരുങ്ങുകയാണ്. 2024 നവംബറിൽ ഷൂട്ടിംഗ് ആരംഭിക്കുകയും  2025ന്റെ  രണ്ടാം പകുതിയിൽ റിലീസാകുകയും ചെയ്യുന്ന സൂര്യ 45-നുള്ളിലെ ഗംഭീര  താരനിരയും മികച്ച ടെക്നീഷ്യൻമാരുടെ    കൂട്ടായ്മയും  പ്രതീക്ഷിക്കാമെന്ന് നിർമ്മാതാക്കൾ പറഞ്ഞു. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Related Stories

Latest Update

Top News

News Videos See All