newsതിരുവനന്തപുരം

ദേശീയ പുരസ്കാരം നേടിയ പദ്ധതികളെക്കുറിച്ച് വീടെക് മൂവീസ് ഡോക്യുമെന്ററികൾ ഒരുക്കുന്നു.

റഹിം പനവൂർ
Published Mar 04, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ദേശീയ പുരസ്കാരം നേടിയ തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വീടെക്  മൂവീസ്  ഡോക്യുമെന്ററികൾ  ഒരുക്കുന്നു . സാമൂഹ്യമാറ്റങ്ങൾക്കും വിവിധ തരം സാക്ഷരതകൾക്കും ഉണർവേകുന്ന പദ്ധതികളെക്കുറിച്ചുള്ള ഡോക്യൂമെന്ററി വി.ജി റോയ്   ആണ് നിർമ്മിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ  പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കി വിജയിപ്പിച്ച  നീരുറവ്, ഡിജി പുല്ലമ്പാറ എന്നീ  പദ്ധതികളെക്കുറിച്ചുള്ളതാണ്  ആദ്യ ഡോക്യൂമെന്ററി. നീരുറവ്  പദ്ധതിയ്‌ക്ക് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ സമ്പൂർണ ഡിജിറ്റൽ പദ്ധതിയാണ് ഡിജി പുല്ലമ്പാറ.സംസ്ഥാന  മുഖ്യമന്ത്രി പിണറായി വിജയനും പഞ്ചായത്ത്‌ നിവാസിയായ ശാന്തയും വീഡിയോ കോളിലൂടെ സംസാരിച്ചായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ചലച്ചിത്ര നടൻ സുരാജ് വെഞ്ഞാറമൂട് ആണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ. ഡിജിറ്റൽ സാക്ഷരതയിൽ ഗ്രാമപഞ്ചായത്തിന്റെ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് പ്രസിഡന്റ്‌ പി. വി രാജേഷ് ഡോക്യുമെന്ററിയിൽ പറയുന്നു. ജലസംരക്ഷണത്തിനായി രൂപം നൽകിയ നീരുറവ പദ്ധതി അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

പുരുഷോത്തമൻ ആണ് ഡോക്യുമെന്ററിയുടെ  രചനയും സംവിധാനവും  നിർവഹിക്കുന്നത്.മലയാളത്തിലും ഇംഗ്ലീഷിലുമായാണ് ഡോക്യമെന്ററിയുടെ നിർമാണം. ഛായാഗ്രഹണം:  ടി. ജി ശ്രീകുമാർ. എഡിറ്റിംഗ് : കെ.ശ്രീനിവാസ്.  സൗണ്ട്  ഡിസൈനർ  : ഡേവിസ്  ആന്റണി.പ്രൊഡക്ഷൻ ഡിസൈനർ : ദീപു എസ്. കുമാർ. പോസ്റ്റ്‌ പ്രൊഡക്ഷൻ : രമ്യ പി. എസ്.പശ്ചാത്തല സംഗീതം : എസ്.ജുവൽ.വിവരണം : ക്രിസ്    വേണുഗോപാൽ. പി ആർ ഒ : റഹിം പനവൂർ.


കേരളത്തിലെ മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിജയ കരമായ പദ്ധതികളെക്കുറിച്ചും ഡോക്യുമെന്ററി നിർമ്മിക്കുമെന്ന് പ്രൊഡ്യൂസറും  പ്രൊജക്റ്റ് ഹെഡ്ഡുമായ  വി. ജി റോയ് പറഞ്ഞു.


റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All