news

ഓവർസിലെ ഏറ്റവും വലിയ മലയാളം റിലീസിന് ഒരുങ്ങി

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 17, 2024|

SHARE THIS PAGE!
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ലിജോ ജോസ് പെല്ലിശ്ശേരി  മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലൈക്കോട്ടേ വാലിബൻ ഈ വരുന്ന ജനുവരി 25 മുതൽ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.

ആധുനിക മലയാള സിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ് മാൻ ലിജോ ജോസ് പെല്ലിശ്ശേരിയും  മലയാളികളുടെ സ്വന്തം ലാലേട്ടനും ആദ്യമായി ഒന്നിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകർ നോക്കി  കാണുന്നത്.

മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് വിതരണക്കാരായ ആർ എഫ് ടി ഫിലിംസ് ആണ് ചിത്രം യൂറോപ്പിലും യുകെയിലും പ്രദർശനത്തിന് എത്തിക്കുന്നത്. 

ഇത്തവണ മലൈക്കോട്ടേ വാലിബന് വേണ്ടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ  ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ആർ എഫ് ടി ഫിലിംസ് ഒരുങ്ങുന്നത്.
35 ഓളം വരുന്ന യൂറോപ്യൻ രാജ്യങ്ങളിലാണ് മലൈക്കോട്ടേ വാലിബൻ  റിലീസിന് എത്തിക്കുന്നത്, ഇത് ആദ്യമായിട്ടാണ്  ഒരു മലയാള സിനിമയ്ക്ക്  35 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ പ്രദർശനാനുമതി  ലഭിക്കുന്നത്.

ഇന്ത്യക്ക് പുറത്ത് ഒരു മലയാള സിനിമയ്ക്ക്  ലഭിക്കുന്ന ഏറ്റവും വലിയ റെക്കോർഡ് സ്ക്രീൻ കൗണ്ടും ഇനിമുതൽ മലൈക്കോട്ടേ വാലിബന്റെ പേരിലും ആർ എഫ് ടി ഫിലിംസിന്റെ പേരിലും ആയിരിക്കും, താരതമ്യേന മലയാളം പോലെ ഒരു ചെറിയ ഫിലിം ഇൻഡസ്ട്രിയിൽ നിന്നും ഒരു ചിത്രത്തിന് ഓവർസീസിൽ ഇത്രയധികം സ്ക്രീനുകൾ ലഭിക്കുന്നത് ആദ്യമായിട്ടാണ്. 175 പരം തിയേറ്ററുകളിലാണ് മലൈക്കോട്ടേ വാലിബൻ യുകെയിൽ റിലീസിന് എത്തുന്നത്. കൂടാതെ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് രണ്ടാഴ്ച മുന്നേയുള്ള പ്രീ ബുക്കിംഗ്  സൗകര്യങ്ങളടക്കം യുകെയിൽ ആർ എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുണ്ട്.

മലൈക്കോട്ടേ വാലിബന്റെ ബ്രഹ്മാണ്ഡ റിലീസിനോട് അനുബന്ധിച്ച് യുകെയിൽ വാലിബൻ ഫെസ്റ്റിവൽ എന്ന പേരിൽ മോഹൻലാൽ ഫാൻസ്‌മീറ്റ്, ക്ലബ് നൈറ്റ് അടക്കം വിവിധ ഇനം പരിപാടികളാണ് ആർ എഫ് ടി ഫിലിംസ് ഒരുക്കിയിട്ടുള്ളത്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All