local-newsകൊച്ചി

അയൺമാൻ ട്രയാത് ലൺ ചാലഞ്ച്, ജോമി ജേക്കബിന് സ്വീകരണം നല്കി.

പി.ആർ സുമേരൻ
Published Nov 03, 2025|

SHARE THIS PAGE!
കൊച്ചി: ലോകത്തിലെ ഏറ്റവും കഠിനമായ ഏകദിന കായികക്ഷമത പരീക്ഷണമെന്നു വിലയിരുത്തുന്ന അയൺമാൻ ട്രയാത് ലൺ ചാലഞ്ച് പൂർത്തിയാക്കി ഇന്ത്യൻ റവന്യൂ സർവ്വീസ് ഉദ്യോഗസ്ഥനായ ജോമി ജേക്കബ്.മലേഷ്യയിലെ ലങ്കാവിയിൽ നടന്ന അയൺ മാൻ ട്രയാത് ലൺ 14 മണിക്കൂർ 19 മിനിറ്റു കൊണ്ടാണു ജോമി ജേക്കബ് പൂർത്തിയാക്കിയത്.

തിരുവനന്തപുരം മേഖല സെൻട്രൽ ജി എസ് ടി ആൻഡ് കസ്റ്റംസ് ചീഫ് കമ്മിഷണർ ഓഫിസിലെ അഡീഷനൽ കമ്മിഷണറാണു ജോമി. ആൻഡമാൻ കടലിലൂടെ3.8 കിലോമീറ്റർ നീന്തൽ , മലനിരകളിലൂടെ 180 കിലോമീറ്റർ സൈക്ലിങ് , 42.2 കിലോമീറ്റർ മാരത്തൺ ഓട്ടം. എന്നിവ ഉൾപ്പെടുന്നതാണ് അയൺ മാൻ ട്രായത് ലൺ ചാലഞ്ച് . കടുത്ത ചൂടും, ഉയർന്ന ഈർപ്പവും നിറഞ്ഞ അന്തരീക്ഷവും കുത്തനെയുള്ള മലനിരകളിലൂടെസൈക്ലിങ്ങും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവച്ചു ദൗത്യം പൂർത്തിയാക്കുകയെന്നതാണു വെല്ലുവിളി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത പരിശീലനത്തിനു ശേഷമാണു ജോമി അയൺ മാൻ ചലഞ്ചിൽ പങ്കെടുത്തത്. നീന്തൽ പരിശീലനം പുതുവൈപ്പ് ബീച്ചിലും,സൈക്ലിങ് പരിശീലനം കുളമാവ്, കല്ലൂർകാട് മേഖലകളിലുമാണ് നടത്തിയത്. മികച്ച പ്രകടനം കാഴ്ച വെച്ച് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ തിരിച്ചെത്തിയ ജോമി ജേക്കബിന് വിപുലമായ സ്വീകരണം നല്കി. ഇന്റർനാഷണൽ താരങ്ങളായ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസ്  ഐ.ആർ എസ് യൂസഫ് കെ ഇബ്രാഹിം. ചീഫ് പ്രോട്ടോക്കോൾ ഓഫീസറും ചേർന്ന് ജോമി ജേക്കബിന് സ്വീകരണം നല്കി.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All