awardsതിരുവനന്തപുരം

അമേരിക്കൻ ആർട്ട് ലവേഴ്സ് പ്രഥമ തീയേട്രോൺ പുരസ്കാരം ഡോ.പ്രമോദ് പയ്യന്നൂരിന്.

റഹിം പനവൂർ (PH : 9946584007)
Published Nov 19, 2024|

SHARE THIS PAGE!
തിരുവനന്തപുരം : അമേരിക്കയിലെ ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  സൗത്ത് ഏഷ്യൻ സാംസ്കാരിക സംഘടന ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (എഎൽ എ ) യുടെ പ്രഥമ തീയേട്രോൺ പുരസ്കാരം നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂരിന്. ലോക ക്ലാസ്സിക്കുകളിലേയും ഇന്ത്യൻ സാഹിത്യത്തിലേയും വിഖ്യാത കൃതികൾക്ക് പുതിയ കാലത്തിന്റെ രംഗഭാഷകളിലൂടെ ഒരുക്കിയ സർഗ്ഗസംഭാവനകളും ജനകീയ സാംസ്കാരിക പ്രവർത്തനങ്ങളും പരിഗണിച്ചുള്ളതാണ് 
അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന  പുരസ്കാരം. അമേരിക്കയിലെ സിയാറ്റിനിലെ കൗണ്ടി കോളേജ് ഓഫ് മോറീസിൽ നവംബർ 23 നു നടക്കുന്ന ആർട്ട് ആൻഡ് ലിറ്റററി ഫെസ്റ്റ് സമാപന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ 
പ്രകാശ് ഗുപ്ത പുരസ്കാരം സമ്മാനിക്കും. അന്തർ ദേശീയ സാഹിത്യ സാംസ്കാരിക പ്രതിഭകൾ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ കേരളത്തിൽ നിന്നും കവി ബാലചന്ദ്രൻ ചുള്ളിക്കാടും  ഡോ.സുനിൽ പി.ഇളയിടവും പങ്കെടുക്കുമെന്ന് അല പ്രസിഡന്റ്  ഐപ്പ് സി.വർഗീസ് പരിമണം, സെക്രട്ടറി റീന ബാബു, ആർട്ട് ആൻഡ് ലിറ്റററി ഫെസ്റ്റിവൽ ജനറൽ കൺവീനർ കിരൺ ചന്ദ്രൻ എന്നിവർ അറിയിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All