newsകൊച്ചി

ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'ഇടവേളകളില്ലാതെ' എന്ന പുസ്തകം മോഹൻലാൽ പ്രകാശനം ചെയ്തു

Webdesk
Published Jul 01, 2024|

SHARE THIS PAGE!
ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കെ. സുരേഷ് തയ്യാറാക്കിയ, അഭിനയചാതുരി കൊണ്ട് മലയാളമനസ്സില്‍ ഇടംപിടിച്ച ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള "ഇടവേളകളില്ലാതെ"  എന്ന പുസ്തകം, എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് ചലച്ചിത്രതാരസംഘടനയായ 'അമ്മ'യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. സുരേഷ് ഗോപി, പത്മഭൂഷണ്‍ മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്തു. 

വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രസിദ്ധചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു. 


ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനെയെകുറിച്ചുമാണ്. അതിന്റെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാലാണ്. എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് 'ഇടവേളകളില്ലാതെ'.

Related Stories

Latest Update

Top News

News Videos See All