awards

ഓസ്‌കാർ :ഏഴ് പുരസ്‌കാരങ്ങൾ ഓപ്പണ്‍ഹൈമര്‍ നേടി. കിലിയന്‍ മര്‍ഫി നടന്‍, എമ്മ സ്റ്റോണ്‍ നടി, ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകന്‍.

webdesk
Published Mar 11, 2024|

SHARE THIS PAGE!
ഓസ്‌കര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ നേടിയത്. 

മികച്ച നടനുള്ള പുരസ്‌കാരം കിലിയന്‍ മര്‍ഫിയും മികച്ച സംവിധായകനുളള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളനും സ്വന്തമാക്കി. മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് എമ്മ സ്റ്റോണ്‍ അര്‍ഹയായി. പുവര്‍ തിങ്ങ്സിലെ മികവാണ് പുരസ്‌കാര നേട്ടത്തിലെത്തിച്ചത്.

റോബര്‍ട്ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടന്‍. ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

സഹനടി ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ്, (ദ ഹോള്‍ഡോവര്‍സ്).

ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം - 'വാര്‍ ഈസ് ഓവര്‍', ആനിമേറ്റഡ് ഫിലിം- 'ദ ബോയ് ആന്റ് ഹെറോണ്‍'

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- 'അനാട്ടമി ഓഫ് എ ഫാള്‍,' ജസ്റ്റിന്‍ ട്രയറ്റ് (ആര്‍തര്‍ ഹരാരി), അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- അമേരിക്കന്‍ ഫിക്ഷന്‍(കോര്‍ഡ് ജെഫേഴ്‌സണ്‍) എന്നിവയും പുരസ്‌കാരത്തിന് അര്‍ഹമായി.

മികച്ച ഒറിജിനല്‍ സ്‌കോര്‍- ഓപ്പണ്‍ഹൈമര്‍

മികച്ച ഒറിജിനല്‍ സോങ്- ബാര്‍ബി

മികച്ച വിദേശ ഭാഷ ചിത്രം- ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- 20 ഡേയ്സ് ഇന്‍ മരിയോപോള്‍ (യുക്രൈയ്ന്‍)

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്

മികച്ച എഡിറ്റര്‍- ജെന്നിഫര്‍ ലേം (ഓപ്പണ്‍ഹൈമര്‍)

മികച്ച വിഷ്വല്‍ എഫക്ട്- ഗോഡ്സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍

മികച്ച കോസ്റ്റ്യൂം ഡിസൈന്‍ പുവര്‍ തിങ്‌സ് (ഹോളി വാഡിങ്ടണ്‍)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- പുവര്‍ തിങ്ങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)

മികച്ച ഹെയര്‍സ്റ്റെലിങ്- പുവര്‍ തിങ്ങ്സ് (നദിയ സ്റ്റേസി, മാര്‍ക് കോളിയര്‍)
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All