local-newsനെടുമങ്ങാട്

നഗരത്തിലും, സമീപപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

Webdesk (tvpm)
Published Oct 10, 2025|

SHARE THIS PAGE!
നെടുമങ്ങാട്: നഗരത്തിലും, സമീപപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന  തെരുവ് നായ ശല്യത്തിനെതിരെ  അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  നെടുമങ്ങാട് സത്രം മുക്കിൽ പൊതുപ്രവർത്തക കൂട്ടായ്മ നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും, കൂട്ടായ്മ ജില്ല വൈസ് പ്രസിഡണ്ടുമായ  ആനാട് ജയചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തക കൂട്ടായ്മ നിയോജക മണ്ഡലം പ്രസിഡന്റ്
ലാൽ ആനപ്പാറ അധ്യക്ഷത വഹിച്ചു. കെ സോമശേഖരൻ നായർ,പനവൂർ രാജശേഖരൻ, മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് ശ്രീകുമാർ, സി രാജലക്ഷ്മി, പുലിപ്പാറ യൂസഫ്, ചെറുവാളം സുരേഷ്, ഇല്യാസ് പത്താംകല്ല്, വഞ്ചുവം ഷറഫ്, പനവൂർ ഹസ്സൻ, തോട്ടുമുക്ക് വിജയകുമാർ, വെമ്പിൽ സജി, നെടുമങ്ങാട് എം നസീർ, നൗഷാദ് കായ്പാടി, നെട്ടിറച്ചിറ സുരേഷ്, സജി ചന്ത വിള തുടങ്ങിയവർ സംസാരിച്ചു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All