newsചെന്നൈ

പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു.

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 15, 2024|

SHARE THIS PAGE!
പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്.

1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. മലയാളത്തിലെ ആദ്യ ടെക്‌നോ മൂസിഷ്യന്‍ എന്ന് വിശേഷിക്കപ്പെട്ടു. 

കാലിത്തൊഴുത്തിൽ പിറന്നവനേ ..... കരുണ നിറഞ്ഞവനേ ...... എന്ന ഒറ്റ ഗാനം മതി KJ ജോയ് എന്ന സംഗീതം പഠിക്കാതെ സംഗീത സംവിധായകനായ മനുഷ്യനെ അറിയാൻ..
സ്വപ്നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗങ്ങളെല്ലാം നമുക്ക് സ്വന്തം ......
സ്വർണ്ണ മീനിന്റെ ചേലൊത്ത പെണ്ണാളെ......
ഹൃദയം മറന്നു നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദം .......
മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ മലരായ് വിരിയും നീ........
കസ്തൂരിമാൻ മിഴി മലർശരമ്പെയ്തു .......
ബിന്ദൂ നീ ആനന്ദ ബിന്ദുവോ.......
ഈ ജീവിതം ഒരു പാരാവാരം.......
എവിടെയോ കളഞ്ഞു പോയ കൗമാരം.......
നിൻ സ്വരം പൂവിടും ഗാനമേ....
ജോയ് മാഷ് സംഗീതം നൽകിയ മരണമില്ലാത്ത എത്രയോ പാട്ടുകൾ .......
രാജാവിനെ പോലെ ജീവിച്ച മനുഷ്യൻ.....
MGR നു പോലും ഇല്ലാത്ത വില കൂടിയ കാറുകളിൽ മദ്രാസിൽ വിലസി നടന്ന മനുഷ്യൻ ......
ജീവിതം ആസ്വദിക്കാനായി വിദേശങ്ങളിൽ പറന്നു നടന്ന മനുഷ്യൻ.....
ഒരു നാൾ അടിതെറ്റി വീണു സിക്കപ്പൂരിൽ ....... സ്ട്രോക്കിൽ തുടങ്ങി ഷുഗർ കൂടി ..... ഒരു കാൽ മുറിച്ച് ....കാഴ്ച പോയി ....... കേൾവി കുറഞ്ഞ് ........ ഒരു മുറിക്കുള്ളിൽ ശയ്യാവലംബനായി വർഷങ്ങളോളം തിരക്കുകളുടെ ആഘോഷങ്ങളുടെ ആരവങ്ങളുടെ നടുവിൽ നിന്നും മറഞ്ഞുപോയ ...... മറന്നു പോയ മനുഷ്യനായി മരിച്ചു ജീവിച്ച മനുഷ്യൻ യാത്രയായി.......! സൗഹൃദത്തിന് വലിയ വില നൽകിയ ആൾ....!
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All