newsകൊച്ചി

സിംഗിൾ മദർ. ആനന്ദ് ദേവിന്റെ ഇംഗ്ലീഷ് ചിത്രം ദുബായിൽ.

അയ്മനം സാജൻ
Published Mar 28, 2025|

SHARE THIS PAGE!
ഹിന്ദി ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ ആനന്ദ് ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ഇംഗ്ലീഷ് തിയേറ്റർ ഹ്രസ്വചിത്രമാണ് സിംഗിൾ മദർ. ദുബായിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ മോഡൽ അൽമാസ് അൻഫർ,കതുരിയ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവിഘ്ന പ്രോഡക്ഷൻസിന്റെ ബാനറിൽ കാർത്തിക് വിജയമണിയും, ബ്രിസ്റ്റൽ ഗ്രൂപ്പ്‌ ചെയർമാൻ തരുൺ കതുരിയയും ചേർന്നു ചിത്രം  നിർമിക്കുന്നു.ചിത്രം മെയ് മാസം തിയേറ്ററിൽ പ്രദർശിപ്പിക്കും.


അച്ഛൻ ഉപേക്ഷിച്ചു പോയ തന്റെ കുട്ടിയെ വളർത്തുവാനായി ഒരു അമ്മ നടത്തുന്ന പോരാട്ടത്തിന്റെ വൈകാരികമായ കഥ പറയുകയാണ് സിംഗിൾ മദർ എന്ന ചിത്രത്തിലൂടെ സംവിധായകൻ ആനന്ദ് ദേവ്.


മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗണ്ട് എഞ്ചിനീയർ സോളക്സ് യേശുദാസ് ആണ് സിംഗിൾ മദറിന്റെ ബാഗ്രൗണ്ട് മ്യൂസിക് നിർവഹിക്കുന്നത്.പ്രൊഡക്ഷൻ ഡിസൈനർ-നിതീഷ് മോഹൻ. ഡിഓപി - അബ്ദുൽ ലത്തിഫ്. എഡിറ്റർ-സാദിഖ്, മേക്കപ്പ് - സൽമ ബ്യൂട്ടി. യൂണീറ്റ് - ലത്തീഫ് പ്രൊഡക്ഷൻ, പ്രൊഡക്ഷൻ മാനേജർ-ഗീത ശർമ. ക്യാമറ-അക്ഷയ്. യൂണിറ്റ് അംഗങ്ങൾ- ശംഭു. പിആർഒ -അയ്മനം സാജൻ. ദുബായിൽ ചിത്രീകരിക്കുന്ന സിംഗിൾ മദർ മെയ് മാസം തീയേറ്ററിലെത്തും.

അയ്മനം സാജൻ

Related Stories

Latest Update

Top News

News Videos See All