awardsതിരുവനന്തപുരം

സുകേഷ് ആർ. പിള്ളയ്ക്ക് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

റഹിം പനവൂർ
Published Jan 09, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സാമാജിന്റെ ദേശീയ പുരസ്കാരത്തിന് തിരുവനന്തപുരം സ്വദേശിയും  എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സുകേഷ് ആർ.പിള്ള അർഹനായി . കായിക രംഗത്തേയും സാഹിത്യ, സാംസ്‌കാരിക മേഖലയിലെയും പ്രവർത്തനങ്ങൾ പരിഗണിച്ചാണ് 
പുരസ്‌കാരം. ലവ് ആൾ സ്പോർട്സിന്റെയും ബുക്സ് 
ആൻ ബീയോണ്ട്, ഗരുഡ വായനശാലകളുടെയും  
സ്ഥാപകനാണ് സുകേഷ് പിള്ള.
ജനുവരി 13 തിങ്കളാഴ്ച  തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ആഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ  ബി എസ് എസ് ആൾ ഇന്ത്യ ചെയർമാൻ  ബി.എസ് ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിക്കും.

റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All