newsകൊച്ചി

സുന്ദരിയിൽ നിന്ന് പണി കിട്ടിയ 'കിളവൻ' ശ്രദ്ധേയനാകുന്നു.

അയ്മനം സാജൻ
Published May 20, 2025|

SHARE THIS PAGE!
സുന്ദരിയിൽ നിന്ന് പണി കിട്ടിയ "കിളവൻ" ശ്രദ്ധേയനാവുന്നു. ആൻ്റണി എബ്രഹാം മുപ്പതോളം ക്രെഡിറ്റ്സുകൾ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് വേൾഡ് റെക്കാർഡിലേക്ക് എത്തുന്ന "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ഈ പണി കിട്ടിയ കിളവൻ. മായമ്മ, നടന്ന സംഭവം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാബു ജോയ് ആണ് പണി കിട്ടിയ കിളവനായി വന്ന് കൈയ്യി നേടിയത്.

"സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ബാബു ജോയ് അവതരിപ്പിക്കുന്ന കിളവൻ. പ്രസിദ്ധയായ ഒരു യൂറ്റ്യൂബറുടെ അപ്പനാണ് ഇയാൾ. ഞരമ്പുരോഗം കൂടുതലാണ് ഇയാൾക്ക്.ഒരു കാർ യാത്രയിൽ സുന്ദരിയായ കാർ ഡ്രൈവറുടെ സുന്ദരമായ കൈയ്യിൽ, ഇയാൾ സ്നേഹത്തോടെ ഒന്ന് തലോടി.വിണ്ടും അത് ആവർത്തിച്ചപ്പോൾ, കാർ ഡ്രൈവർ സുന്ദരി ഒരു മുട്ടൻ പണി കൊടുത്തു. അത് വലിയൊരു വഴിത്തിരിവായി മാറുകയായിരുന്നു. ചിത്രത്തിൻ്റെ കഥാതന്തുവുമായി ബന്തപ്പെട്ടുകിടക്കുന്ന ഈ സംഭവം പ്രേക്ഷക മനസ്സിൽ ചലനങ്ങളുണ്ടാക്കും.


തൃശൂർ സ്വദേശിയായ ബാബു ജോയ് എന്ന നടൻ്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറുകയാണ് ഈ കിളവൻ കഥാപാത്രം. മുപ്പതോളം ക്രെഡിറ്റ്സുകൾ ഒരാൾ കൈകാര്യം ചെയ്തു എന്ന നിലയിൽ ജനമനസ്സിൽ ഇടം നേടിയ  "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്ന ചിത്രം മെയ് 23 ന് തീയേറ്ററിലെത്തുമ്പോൾ,  പണി കിട്ടിയ കിളവനും, സുന്ദരിയും നിങ്ങളുടെ മനസ്സുകൾ കീഴ്പ്പെടുത്തും.

അയ്മനം സാജൻ
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All