newsതിരുവനന്തപുരം

ഡ്രാഗൺ ജിറോഷിൻ്റെ വേദപുരി ചിത്രീകരണം തുടങ്ങി.

അയ്മനം സാജൻ
Published Oct 18, 2024|

SHARE THIS PAGE!
പ്രമുഖ സ്റ്റണ്ട് മാസ്റ്റർ ഡ്രാഗൺ ജിറോഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേദപുരി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരം എ.ആർ.എസ് സ്റ്റുഡിയോയിൽ ആരംഭിച്ചു.  പൊന്നൻപാലൻ ക്രീയേഷൻസിനുവേണ്ടി,  തോഷിബ്കുമാർ പൊന്നൻപാലൻ ചിത്രം  നിർമ്മിക്കുന്നു.


ആദ്യ ദിവസത്തെ ചിത്രീകരണത്തിൽ,കൈലേഷ്, ജൂബിൽ രാജൻ പി. ദേവ്, നായക വേഷത്തിലെത്തുന്ന രോഹിത് എന്നിവർ പങ്കെടുത്തു.


അദ്ഭുതങ്ങൾ നിറഞ്ഞ വേദപുരി എന്ന ഗ്രാമത്തിൽ സംഭവിക്കുന്ന, ഞെട്ടിപ്പിക്കുന്നതും, അത്ഭുതപ്പെടുത്തുന്നതുമായ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത കാഴ്ചകളുമായി എത്തുകയാണ് വേദപുരി എന്ന ചിത്രം.


ക്യാമറ - സനിൽ മേലേത്ത്, ഹാരിസ്, എഡിറ്റിംഗ് - അസർ ജി, ഗാനങ്ങൾ - മുരുകൻ കാട്ടാക്കട ,എസ്.കെ.പുരുഷോത്തമൻ ,സംഗീതം - അജയ് തിലക് ,ആർട്ട് - സജി കോതമംഗലം, പ്രൊഡക്ഷൻ കൺട്രോളർ - സുധൻ രാജ്, പ്രൊഡഷൻ എക്സിക്യൂട്ടീവ് - ശിവപ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശാന്തി പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർ - ഹരി കോട്ടയം, ദീപ,മേക്കപ്പ് - അനിൽ നേമം, കോസ്റ്റ്യൂം - ഷിബു പരമേശ്വരൻ, സ്റ്റിൽ- വിനു ഇന്ദ്രവല്ലരി, പി.ആർ.ഒ- അയ്മനം സാജൻ


കൈലേഷ്, ജുബിൽ രാജൻ പി.ദേവ് ,ജയൻ ചേർത്തല,രോഹിത്,ശിവജി ഗുരുവായൂർ, വിജയ് മേനോൻ , ചെമ്പിൽ അശോകൻ,സാലു കൂറ്റനാട്,തോഷിബ് കുമാർ, ഗോപിക, കാർത്തിക, ഗായത്രി, ഗാത്രി വിജയ് എന്നിവരോടൊപ്പം മറ്റ് താരങ്ങളും അഭിനയിക്കുന്നു.

തിരുവനന്തപുരം, അമ്പൂരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. 

അയ്മനം സാജൻ

Related Stories

Latest Update

Top News

News Videos See All