local-news➤തിരുവനന്തപുരം

ഹജ്ജ് യാത്രികർക്ക് സ്വീകരണം നൽകി.

Webdesk (tvm)
Published Jul 07, 2026|

SHARE THIS PAGE!
കണിയാപുരം: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ച് നാട്ടിലെത്തിയ ഹാജിമാർക്ക് മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
സ്വീകരണവും, പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു. സ്വീകരണയോഗം ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ :കണിയാപുരം ഹലീം നിർവഹിച്ചു. ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജസീം മഹാണി, കെഎംസിസി നേതാക്കളായ ചാന്നാങ്കര കബീർ, കെ എച്ച് എം അഷ്റഫ്, പുലിപ്പാറ യൂസഫ്, ലാൽ ആനപ്പാറ, ഷാജഹാൻ മർഹബ, ഫറാസ് മാറ്റാപള്ളി, ദാവൂദ് ഹാജി, ഇർഫാൻ ഹലീം, സോക്ടർ സുധീർ, സഹറൂദീൻ, അലി അക്ബർതുടങ്ങിയവർ സംസാരിച്ചു.  ഹാജി ബദറുദ്ദീൻ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All