articleകൊച്ചി

ഒരു ദേവദൂതൻ്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും, അസാധാരണമായ ചാരുത: മോഹൻലാൽ

പി. ശിവപ്രസാദ്
Published Jul 31, 2024|

SHARE THIS PAGE!
ഇരുപത്തി നാല് വർഷങ്ങൾക്ക് ശേഷം ദേവദൂതൻ സിനിമ വീണ്ടും കണ്ട സന്തോഷം പങ്കുവച്ച് നടൻ മോഹൻലാൽ. ചിത്രത്തിന്റെ റി-റിലീസ് പുതിയ പോസ്റ്റർ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഒരു ദേവദൂതന്റെ അനു​ഗ്രഹം ഓരോ ഫ്രെയിപിലും സ്പർശിക്കുമ്പോലെ തോന്നിയെന്നും എല്ലാം ടീം അം​ഗങ്ങൾക്കും അഭിനന്ദനങ്ങൾ എന്നും മോഹൻലാൽ കുറിച്ചു. 

"24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ സിനിമ വീണ്ടും കാണാനിടയായി. ഒരു ദേവദൂതൻ്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പർശിക്കുന്നതുപോലെ, അസാധാരണമായൊരു ചാരുത. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ", എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിന്റെ ഫോർ കെ വെർഷന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

സിബി മലയലിന്റെ സംവിധാനത്തിൽ 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതൻ. അന്ന് വൻ പരാജയമായിരുന്നെങ്കിലും പിന്നീട് ചിത്രം കള്‍ട്ട് ക്ലാസിക്കായി മാറിയിരുന്നു. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ എഴുതിയത് രഘുനാഥ് പലേരി ആയിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അന്നുമിന്നും ഹിറ്റായി മാറിയിരിക്കുന്നു.

വിശാല്‍ കൃഷ്‍ണമൂര്‍ത്തിയായ മോഹൻലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ,മുരളി, ജനാര്‍ദനൻ, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്‍ണമൂര്‍ത്തി, ജോയ്‍സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ജോർണര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

വർത്തപ്രചരണം: പി. ശിവപ്രസാദ്
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All