newsകൊച്ചി

സെൻസർ ബോർഡിൻ്റെ ഇരട്ട നീതി അംഗീകരിക്കാനാവില്ല, സംവിധായകൻ അനുറാം.

പി. ആർ. സുമേരൻ
Published Feb 11, 2025|

SHARE THIS PAGE!
കൊച്ചി: ചെറിയ സിനിമകളോട് സെൻസർ ബോർഡ് സ്വീകരിക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലായെന്ന് സംവിധായകൻ അനുറാം പറഞ്ഞു. തൻ്റെ പുതിയ ചിത്രമായ മറുവശത്തിൻ്റെ റിലീസ് പ്രഖ്യാപിക്കാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അനുറാം. വലിയ സിനിമകളെ തലോടി വിടുകയും ചെറിയ സിനിമകളെ വെട്ടിമുറിക്കുകയും ചെയ്യുന്ന സെൻസർ ബോർഡ് നയം ശരിയല്ല. സെൻസർ ബോർഡിൻ്റെ കത്തിക്ക് ഇരയായ ചിത്രമാണ് എൻ്റെ പുതിയ ചിത്രം മറുവശം
നല്ലൊരു ബഡ്ജറ്റിൽ തുടങ്ങാൻ ആഗ്രഹിച്ച ചിത്രമായിരുന്നു മറുവശം എന്നാൽ അവസാനം പ്രൊഡ്യൂസർ പിന്മാറിയപ്പോൾ സുഹൃത്തുക്കൾ സഹായിച്ചു കുറച്ചു ക്യാഷ് സ്വരൂപിച്ചു ആദ്യം പ്ലാൻ ചെയ്തതിന്റെ എത്രെയോ അളവ് താഴെ നിൽക്കുന്ന ഷൂട്ട് ബഡ്ജറ്റിൽ സിനിമ ചെയ്തു എടുക്കേണ്ടി വന്നു.കണ്ടന്റ് ശക്തമാണ് എന്ന വിശ്വാസം തന്നെയാണ് അതിനുള്ള ധൈര്യം തന്നത്. പടം പൂർത്തീകരിച്ചു എങ്ങനെ എങ്കിലും സെൻസറിൽ എത്തിച്ചപ്പോൾ  സിനിമയുടെ കഥാഗതിയിൽ ഏറ്റവും അത്യാവശ്യം ഉള്ള സ്ഥലത്ത് മാത്രം വന്നു പോകുന്ന വയലൻസ് പ്രശ്നമായി.A സർട്ടിഫിക്കറ്റ് മതി ഞങ്ങൾക്ക് എന്ന് തീരുമാനിച്ചിട്ടും പ്രമുഖരും ശക്തരും അല്ലാത്തത് കൊണ്ട് ആവാം കട്ട്‌ വിധിച്ചപ്പോൾ ഒരു ചെറിയ പടത്തിന് കിട്ടാവുന്ന വലിയ പണിയായി പോയി. "Kill' ഉം മാർക്കോ യും അടക്കം വലിയ വയലൻസ് പടങ്ങൾ ഓടുന്ന നാട്ടിൽ ആണ് ഈ ഇരട്ട നീതി. A സർട്ടിഫിക്കറ്റ് കിട്ടിയതിൽ അല്ല,അത് തന്നിട്ട് നിർണ്ണായക രംഗങ്ങൾ കട്ട്‌ പറഞ്ഞതിൽ ആണ് സങ്കടം.കുഞ്ഞു ബഡ്‌ജറ്റിൽ നാലറ്റവും എങ്ങനെ എങ്കിലും കൂട്ടി മുട്ടിച്ചു ആഗ്രഹം കൊണ്ട് റിസ്ക് എടുത്ത് സിനിമ ചെയ്യുന്നിടത്തു എല്ലാ വർക്കും തീർത്തു സെൻസർ സമർപ്പിച്ചു കഴിഞ്ഞു പിന്നെ അവരുടെ വെട്ടി മുറിക്കൽ കൊണ്ട് സംവിധായകരുടെയും ടെക്‌നിഷ്യൻസിന്റെയും ചങ്ക് പറിയുന്നതിനൊപ്പം ക്യാഷ് മുടക്കുന്നവന്റെ കീശയും കീറും.സംവിധായകൻ അനു റാം പറയുന്നു.
നടന്‍ ജയശങ്കര്‍ കാരിമുട്ടം മുട്ടം'മറുവശ' ത്തിലുടെ നായകനാകുകയാണ്.
ഈ മാസം 28 ന് ചിത്രം തിയേറ്ററിലെത്തും. സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം.  കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സ്വന്തമായി നിർമ്മിക്കുന്ന  ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ  ശ്രദ്ധേയരായ അഭിനേതാക്കളാണ്.

 പി. ആർ. സുമേരൻ
(പി.ആർ ഒ)
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All