newsതിരുവനന്തപുരം

പ്രേംനസീർ സുഹൃത് സമിതിയുടെ 'പ്രേംസിംഗേഴ്സ്' കൂട്ടായ്‌മയുടെ ഉദ്ഘാടനം

റഹിം പനവൂർ (PH : 9946584007)
Published Aug 22, 2024|

SHARE THIS PAGE!
തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃ ത്വത്തിൽ സംഘടിപ്പിക്കുന്ന 'പ്രേംസിംഗേഴ്സ്' കൂട്ടായ്‌മയുടെ ഉ ദ്ഘാടനം സംഗീത സംവിധായകൻ ദർശൻ രാമൻ നിർവഹിച്ചു.
സമിതി പിആർഒ റഹിം പനവൂർ അധ്യക്ഷനായിരുന്നു. 

ചലച്ചിത്ര സംവിധായകൻ ഡോ. സന്തോഷ് സൗപർണിക ലോഗോ പ്രകാ ശനം ചെയ്തു. ചലച്ചിത്ര താരം ദീപാ സുരേന്ദ്രൻ ലോഗോ സ്വീകരിച്ചു. 

കവിയും ഗാനരചയിതാക്ക ളുമായിരുന്ന ബിച്ചു തിരുമല, ചുനക്കര രാമൻകുട്ടി, പൂവച്ചൽ ഖാദർ എന്നിവരെ അനുസ്മരി ച്ച് പ്രേംനസീർ സുഹൃത് സമിതിയും നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാനപൗർണ്ണമിയുടെ ലോഗോ നടൻ വഞ്ചിയൂർ പ്രവീൺകുമാർ പ്രകാശനം ചെയ്തു. 

സംവിധായകൻ ജോളിമസ്, ഫിലിം പി.ആർ. ഒ. അജയ് തുണ്ടത്തിൽ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ,പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, ഡോ. വാഴമുട്ടം ചന്ദ്രബാബു, പ്രോഗ്രാം കോ ഓർഡിനേറ്റർ അജിത്കുമാർ, സുഗതകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Related Stories

Latest Update

Top News

News Videos See All