newsതിരുവനന്തപുരം

'നന്മ' സർഗോത്സവം ജൂലൈ 7 ന് തിരുവനന്തപുരത്ത്

റഹിം പനവൂർ (PH : 9946584007)
Published Jun 03, 2024|

SHARE THIS PAGE!
തിരുവനന്തപുരം  : മലയാള കലാകാരന്മാരുടെ ദേശീയ സംഘടന  'നന്മ' സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന സർഗോത്സവ ത്തിന്റ തിരുവനന്തപുരം  ജില്ലാ കലാ മത്സരങ്ങളുടെ നടത്തിപ്പിനായി  സംഘാടക സമിതി രൂപീകരിച്ചു. നന്മ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  ബാബു സാരംഗി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ,സംസ്ഥാന കമ്മിറ്റി അംഗം  സുനിൽ പട്ടിമറ്റം,
കാര്യവട്ടം ശ്രീകണ്ഠൻ നായർ, പ്രൊഫ. കെ. രമാഭായി, 
എം.നാഷിദ്, കെ.എസ്. ദാസ്, റഹിം  പനവൂർ, ബാലരാമപുരം ശോഭന, സജയ് നാരായണൻ, മനോജ് നെയ്യാറ്റിൻകര, ജോയി ബാലരാമപുരം,  തുളസീധരൻ,  മുതുവിള മോഹൻ,തൊഴുവൻകോട് ജയൻ, മോഹൻ ജി. പ്രചോദന, മുല്ലൂർ സത്യകുമാർ തുടങ്ങിയവർ സംസാരിച്ചു.18  മുതൽ 35 വരെയും 36 മുതൽ 60 വരെയും 61വയസ്സിനുമേൽ പ്രായമുള്ളവരുടെയും സംഗീത, നൃത്ത, രചനാ  മത്സരങ്ങളാണ്  
സർഗോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വ്യക്തിഗതവും 
ഗ്രൂപ്പിനങ്ങളിലുമായി 30 ലധികം മത്സരങ്ങളുണ്ട്.
 ജൂലൈ 7  ഞായറാഴ്ച രാവിലെ 9 മണി മുതൽ തിരുവനന്തപുരം ചിന്മയ മിഷൻ സ്കൂളിൽ (ആയൂർവേദ കോളേജിന് സമീപം) വച്ചാണ് മത്സരം.
ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല  സർഗോത്സവത്തിൽ പങ്കെടുക്കാം . വിജയികൾക്കും  
കൂടുതൽ പോയിന്റുകൾ നേടുന്നവർക്കും കലാപ്രതിഭ, കലാതിലകം എന്നീ ബഹുമതികൾ നേടുന്നവർക്കും  സർട്ടിഫിക്കറ്റും മെമൊന്റോയും ക്യാഷ് പ്രൈസും ലഭിക്കും.സർഗോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 
9349154219, 9447972753 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി സുരേഷ്  ഒഡേസ അറിയിച്ചു.

മലയാള കലാകാരന്മാരുടെ ദേശീയ സംഘടന 'നന്മ ' ജില്ലാതലത്തിൽ  സംഘടിപ്പിക്കുന്ന  സർഗോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നന്മ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All