awardsഇന്റര്‍നാഷണല്‍

ഫാല്‍ക്കെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം: യേശുദാസിന് .. മികച്ച നടന്‍ ഷാരൂഖ് ഖാന്‍, നടി നയന്‍താര

webdesk
Published Feb 22, 2024|

SHARE THIS PAGE!
ചലച്ചിത്രമേഖലയിലെ സമഗ്രമായ സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ഗാന ഗന്ധർവ്വൻ കെ.ജെ യേശുദാസിന്.

ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടികയിൽ  മികച്ച നടനായി ഷാരൂഖ് ഖാന്‍. ‘ജവാന്‍’ ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖിന് പുരസ്‌കാരം ലഭിച്ചത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ബഹുമുഖ നടിയായി നയന്‍താര തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീത സംവിധായകന്‍-അനിരുദ്ധ് രവിചന്ദര്‍, മികച്ച സംവിധായകന്‍ (ക്രിട്ടിക്‌സ്)-അറ്റ്‌ലീ, തുടങ്ങിയ പുരസ്‌കാരങ്ങളും ജവാന്‍ സിനിമ നേടി.

ദാദാസാഹേബ് ഫാല്‍ക്കെ 2024 പുരസ്‌കാര ജേതാക്കള്‍:
സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം: കെ.ജെ. യേശുദാസ്
മികച്ച സിനിമ: ജവാന്‍
മികച്ച സിനിമ (ക്രിട്ടിക്‌സ്): ട്വല്‍ത്ത് ഫെയില്‍
മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ജവാന്‍)
മികച്ച നടന്‍ (ക്രിട്ടിക്‌സ്): വിക്കി കൗശല്‍ (സാം ബഹദൂര്‍)
മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ)
ബഹുമുഖ നടി: നയന്‍താര
മികച്ച നടി (ക്രിട്ടിക്‌സ്): കരീന കപൂര്‍ (ജാനേ ജാന്‍)
മികച്ച സംവിധായകന്‍: സന്ദീപ് റെഡ്ഡി വംഗ (അനിമല്‍)
മികച്ച സംവിധായകന്‍ (ക്രിട്ടിക്‌സ്): അറ്റ്‌ലീ
മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍ (ജവാന്‍)
മികച്ച പിന്നണി ഗായകന്‍: വരുണ്‍ ജെയ്ന്‍, സച്ചിന്‍ ജിഗര്‍ (തേരേ വാസ്‌തേ-സര ഹട്‌കേ സര ബച്‌കേ)
മികച്ച പിന്നണി ഗായകന്‍: ശില്‍പ്പ റാവോ (ബേശരം രംഗ്-പഠാന്‍)
മികച്ച വില്ലന്‍: ബോബി ഡിയോള്‍ (അനിമല്‍)
മികച്ച സഹതാരം: അനില്‍ കപൂര്‍
മികച്ച ഛായാഗ്രാഹകന്‍: നാന ശേഖര്‍ വി.എസ് (ഐബി71)
പ്രോമിസിങ് ആക്ടര്‍: വിക്രാന്ത് മാസി (ട്വല്‍ത്ത് ഫെയില്‍)
പ്രോമിസിങ് ആക്ട്രസ്: അദാ ശര്‍മ്മ (ദ കേരള സ്‌റ്റോറി)
ടെലിവിഷന്‍ പരമ്പരയിലെ മികച്ച നടി: രൂപാലി ഗാംഗുലി (അനുപമ)
ടെലിവിഷന്‍ പരമ്പരയിലെ മികച്ച നടന്‍: നീല്‍ ഭട്ട് (ഘും ഹേ കിസികേ പ്യാര്‍ മേയിന്‍)
ടെലിവിഷന്‍ പരമ്പര ഓഫ് ദ ഇയര്‍: ഘും ഹേ കിസികേ പ്യാര്‍ മേയിന്‍
ഒരു വെബ് സീരീസിലെ മികച്ച നടി: കരിഷ്മ തന്ന, സ്‌കൂപ്പ്
ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം: മൗഷുമി ചാറ്റര്‍ജി

Related Stories

Latest Update

Top News

News Videos See All