newsതിരുവനന്തപുരം

പ്രേം സിംഗേർസിൻ്റെ നിങ്ങൾക്കും പാടാം തുടക്കമായി.

Webdesk
Published Feb 24, 2025|

SHARE THIS PAGE!
പുതുഗായകരെ കണ്ടെത്തുവാനും അവരെ മുൻ നിരയിൽ കൊണ്ടെത്തിക്കുവാനും ലക്ഷ്യമിട്ടുള്ള പ്രേംനസീർ സുഹൃത് സമിതിയുടെ നിങ്ങൾക്കും പാടാം എന്ന പുതിയ കൂട്ടായ്മയുടെ ഉൽഘാടനം ഗസൽ ഗായകൻ ഡോ: എ.കെ. ഹരിക്കുമാർ നിർവ്വഹിച്ചു. 

വട്ടിയൂർക്കാവ് ഗ്രന്ഥശാലാ ഹാളിൽ നടന്ന ചടങ്ങിൽ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. നീലക്കുയിൽ നാടകത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നടൻ മഞ്ചിത്, ഗാനാലാപന രംഗത്ത് 50 വർഷം പിന്നിട്ട ഗായകൻ ചന്ദ്രശേഖർ, നൻമ മാപ്പിള പാട്ട് പുരസ്ക്കാരം നേടിയ ഗായിക ബദറുന്നിസ എന്നിവർക്ക് ഗായകൻ ഹരിക്കുമാർ ഉപഹാരസമർപ്പണം നടത്തി. 
സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, ഷംസുന്നീ സസൈനുൽ ആബ്ദീൻ, ഡോ:ഗീതാഷാനവാസ്, ഗോപൻ ശാസ്തമംഗലം, അഡ്വ : ഫസിഹ, അജിത് കുമാർ എന്നിവർ സംബന്ധിച്ചു. 

തുടർന്ന് പ്രേംസിം ഗേൾസ് ഗാനമേളയും നടന്നു.

Related Stories

Latest Update

Top News

News Videos See All