newsകൊച്ചി

രാമുവിൻ്റെ മനൈവികൾ. മലയാളത്തിൽ പുതുമയുള്ള പ്രണയകഥ.

അയ്മനം സാജൻ
Published Mar 05, 2024|

SHARE THIS PAGE!
മല്ലി എന്ന ആദിവാസി പെൺകുട്ടിയുടെ, മലയാള സിനിമ ഇതുവരെ കാണാത്ത പുതുമയുള്ള പ്രണയകഥ അവതരിപ്പിക്കുകയാണ് രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം. തമിഴിലും, മലയാളത്തിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം, സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവ്വഹിക്കുന്നു. എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിച്ച ഈ ചിത്രം ചിത്രീകരണം പൂർത്തിയായി. ഉടൻ തീയേറ്ററിലെത്തും.

പഠനത്തിൽ മിടുക്കിയായ മല്ലിക്ക് ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.രാമു എന്ന ധനാഡ്യൻ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് വാക്ക് കൊടുത്ത് അവളെ പ്രണയിച്ചു വിവാഹം കഴിച്ചു. പക്ഷേ, തികച്ചും അസാധാരണമായ ജീവിത ചുറ്റുപാടുകളിലാണ് മല്ലി വന്നു പെട്ടത്.അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച മല്ലിയുടെ ജീവിതത്തിൽ, രാമുവിനെ കൂടാതെ പുതിയൊരു പ്രണയം നാമ്പിടുകയാണ്. ഡോക്ടറാകുക എന്ന മല്ലിയുടെ ആഗ്രഹം ഇനിയെങ്കിലും സഫലീകരിക്കുമൊ?

തമിഴ്നാട്, കേരള അതിർത്തി ഗ്രാമത്തിൽ നടക്കുന്ന ഈ പ്രണയകഥ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത, വ്യത്യസ്തമായൊരു പ്രണയകഥയാണ്. പുതുമയുള്ള കഥാപശ്ചാത്തലവും പ്രേക്ഷകർക്കിഷ്ടപ്പെടും. ബാലു ശ്രീധർ നായകനാകുന്ന ചിത്രത്തിൽ, ആതിരയും, ശ്രുതി പൊന്നുവുമാണ് നായികമാർ.

രാജാവിൻ്റെ മകൻ, ഇന്ദ്രജാലം, തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട സംഗീത സംവിധായകനായി മാറിയ എസ്.പി വെങ്കിടേഷാണ് ഈ ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.


എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിക്കുന്ന രാമുവിൻ്റെ മനൈവികൾ സുധീഷ് സുബ്രഹ്മണ്യം രചന, സംവിധാനം നിർവ്വഹിക്കുന്നു. സംഭാഷണം - വാസു അരീക്കോട്, ഛായാഗ്രഹണം - വിപിന്ദ് വി രാജ്, ഗാനങ്ങൾ - വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ ,വൈരഭാരതി (തമിഴ്), സംഗീതം - എസ്.പി.വെങ്കിടേഷ് ,ആലാപനം - പി.ജയചന്ദ്രൻ ,രഞ്ജിത്ത് ഉണ്ണി, വി.വി.പ്രസന്ന, നിമിഷ കുറുപ്പത്ത്, എഡിറ്റിംഗ് -പി.സി.മോഹനൻ, കല - പ്രഭ മണ്ണാർക്കാട്, മേക്കപ്പ് -ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ, കോസ്റ്റ്യൂം - ഉണ്ണി പാലക്കാട്, അസോസിയേറ്റ് ഡയറക്ടർ -എം.കുഞ്ഞാപ്പ ,അസിസ്റ്റൻ്റ് ഡയറക്ടർ - ആദർശ് ശെൽവരാജ്, സംഘട്ടനം - ആക്ഷൻ പ്രകാശ്, നൃത്തം - ഡ്രീംസ് ഖാദർ ,പ്രൊഡക്ഷൻ മാനേജർ - വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ - മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽ - കാഞ്ചൻ ടി.ആർ, പി.ആർ.ഒ- അയ്മനം സാജൻ.

ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ.വിൽസൺ, മനോജ് മേനോൻ ,ഭാഗ്യനാഥൻ, സനീഷ്, ബീന, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. മധുര, പൊള്ളാച്ചി, അട്ടപ്പാടി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ രാമുവിൻ്റെ മനൈവികൾ ഉടൻ തീയേറ്ററിലെത്തും.

Related Stories

Latest Update

Top News

News Videos See All