newsതിരുവനന്തപുരം

സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് ഭിന്നശേഷി കലോത്സവം

റഹിം പനവൂർ (PH : 9946584007)
Published Mar 30, 2024|

SHARE THIS PAGE!
തിരുവനനന്തപുരം :  സ്നേഹസാന്ദ്രം ചാരിറ്റബിൾ  ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഊരുത്സവത്തിന്റെ ഭാഗമായി അഗസ്ത്യവന മേഖലയിലെ കോട്ടൂരിൽ സ്നേഹ സാന്ത്വനം  ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. അഡീഷണൽ  അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി. ജയചന്ദ്രൻ ഗോത്രദീപം തെളിയിച്ച് ചടങ്ങ്  ഉദ്ഘാടനം ചെയ്തു.

കോട്ടൂർ അഗസ്ത്യവന മേഖലയിലെ നിരവധി പേർക്ക് വീൽചെയർ, സി പി ചെയർ, ഭക്ഷ്യകിറ്റ്, മെഡിക്കൽ കിറ്റ് എന്നിവ വിതരണം ചെയ്തു. വിവിധ  മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് അഗസ്ത്യ യൂത്ത് അവാർഡ്,ഗോത്ര ബന്ധു പുരസ്കാരം, കർമശ്രേഷ്ഠ പുരസ്കാരം എന്നിവ നൽകി ആദരിച്ചു. എം. എം. സഫർ, ട്രസ്റ്റ് സെക്രട്ടറി ഷീജാ സാന്ദ്ര, ഡോ.വി.എസ്‌. ജയകുമാർ,  ചലച്ചിത്ര താരങ്ങളായ ജയകുമാർ, സിനി, ഷിഫാന, ഹനുമ,ഷരീഫ് തമ്പാനൂർ, മനോജ്പിള്ള,അജോ എന്നിവർ പങ്കെടുത്തു.

റഹിം പനവൂർ
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All